കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്താന്‍ റിഷി സുനാക്, മത്സരത്തിനിറങ്ങി ബോറിസും

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെ വന്‍ പോരാട്ടം. പുതിയ പ്രധാനമന്ത്രി ആരാകും എന്ന സസ്‌പെന്‍സ് മുറുകിയിരിക്കുകയാണ്. പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും റിഷി സുനാക് വീണ്ടും മത്സര രംഗത്തുണ്ട്. കണ്‍സര്‍വേറ്റീവ് നേതൃപദവിയിലേക്ക് വരാന്‍ വേണ്ട പിന്തുണയും സുനാക് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ മത്സരിക്കാന്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉണ്ടാവുമെന്നാണ് സൂചന.

ലിസ് ട്രസിന് പകരം താന്‍ തന്നെ പ്രധാനമന്ത്രി പദത്തിലേക്ക് എത്താമെന്ന നിലപാടിലാണ് ബോറിസ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഒരവസരം കൂടി ബോറിസിന് നല്‍കണമെന്നാണ് പറയുന്നത്. പൊതു തിരഞ്ഞെടുപ്പിലെ വന്‍ വിജയവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

1

ബോറിസ് ജോണ്‍സന് കീഴില്‍ ജനപ്രതിനികളായി ഇരുന്നവരാണ് റിഷി സുനാകിനെ പിന്തുണയ്ക്കുന്നത്. നൂറോളം ടോറി എംപിമാരുടെ പിന്തുണ ഇതിനോടകം റിഷിക്ക് ലഭിച്ചിട്ടുണ്ട്. അതായത് പ്രധാനമന്ത്രിക്ക് പദത്തിലേക്ക് മത്സരിക്കണമെങ്കില്‍ വേണ്ട എംപിമാരുടെ പിന്തുണയേക്കാള്‍ വളരെയധികം കൂടുതലാണിത്.

അതേസമയം ഇതുവരെ മത്സരിക്കാനുള്ള തീരുമാനം റിഷി അറിയിച്ചിട്ടില്ല. ഔദ്യോഗികമായി അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് സൂചന. മാസങ്ങള്‍ക്കിടെ രണ്ട് പ്രധാനമന്ത്രിമാര്‍ രാജിവെച്ചത് ബ്രിട്ടീഷ് രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുകയാണ്. അതേസമയം മത്സരിക്കുന്നുണ്ടെങ്കില്‍ ഉറപ്പായും ജയിക്കണമെന്ന നിലപാടിലാണ് റിഷി സുനാക്.

ഇനിയൊരു തവണ കൂടി മത്സരിക്കാനെത്തുകയും തോല്‍ക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന് താല്‍പര്യമില്ലാത്ത കാര്യമാണ്. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ മാത്രം മത്സരത്തിലേക്ക് തിരിച്ചെത്താനാണ് സാധ്യത.

അതേസമയം നൂറിലധികം നോമിനേഷനുകള്‍ വേറെ ആര്‍ക്കും നേടാന്‍ സാധിച്ചില്ലെങ്കില്‍ റിഷി സുനാക് തന്നെയാവും അടുത്ത പ്രധാനമന്ത്രി. എതിരാളികള്‍ക്ക് അതിന് സാധിക്കുമോ എന്ന് അറിയില്ല. ബോറിസ് ജോണ്‍സന്‍ വന്നാല്‍ എല്ലാം മാറി മറിയുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. സെക്യൂരിറ്റി മന്ത്രി ടോം ടുഗന്‍ദട്ട് നേരത്തെ റിഷി സുനാകിനെ പിന്തുണച്ചിട്ടുണ്ട്.

നമുക്ക് ഇപ്പോള്‍ വേണ്ടി സാമ്പത്തിക ഭദ്രതയാണ്. ഈ പ്രശ്‌നങ്ങള്‍ അവസാനിക്കണം. അതാണ് റിഷിയെ പിന്തുണയ്ക്കാനുള്ള കാരണമെന്നും ടോം പറഞ്ഞു. അതേസമയം കരിബീയന്‍ അവധിക്കാല ആഘോഷം വെട്ടിച്ചുരുക്കി ബോറിസ് ജോണ്‍സന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഇതുവരെ റിഷി സുനാകോ ബോറിസ് ജോണ്‍സനോ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. തിങ്കളാഴ്ച്ച ടോറി എംപിമാര്‍ വോട്ടെടുപ്പ് നടത്തുന്നുണ്ട്. അതിന് ശേഷമായിരിക്കും ഓണ്‍ലൈന്‍ ബാലറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുക. നിലവില്‍ റിഷി സുനാകിന് അനുകൂല തരംഗമാണ് ബ്രിട്ടനില്‍ ഉള്ളത്.

English summary
british pm race going to be intense, rishi sunka enter the fray, boris johnson eyeing come-back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X