Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിഫോര്‍ണിയ ചുട്ടെരിയുന്നു, 62,000 ഏക്കര്‍ വനം കത്തിനശിച്ചു, ഒരു മരണം

സാക്രമെന്റോ: കാലിഫോര്‍ണിയയില്‍ വീണ്ടും തീ പടരുന്നു. 585 വീടുകളാണ് ഇതിനോടകം അഗ്നിക്കിരയായത്. തിങ്കളാഴ്ച കാട്ടു തീയില്‍ ഒരു സ്ത്രീ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാട്ടു തീയില്‍ 62,000 ഏക്കര്‍ വനമാണ് കത്തിനശിച്ചിരിക്കുന്നത്. തീ പൂര്‍ണമായി അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സമീപ പ്രദേശങ്ങളിലേക്ക് കാട്ടു തീ പടര്‍ന്നുപിടിക്കുന്നതായാണ് സൂചന. നാശനഷ്ടങ്ങളും മരണസംഖ്യയും ഇനിയും കൂടാനാണ് സാധ്യത. അതീവ ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇതിനോടകം 13,000 ത്തോളം ആള്‍ക്കാരെ പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

california

1700 ഓളം ഫയര്‍ഫോഴ്‌സ് ജീവനക്കാരെ രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കുന്നതിനിടയില്‍ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ലെയ്ക്, നാപാ പ്രദേശത്താണ് കാട്ടു തീ കാര്യമായി ബാധിച്ചിരിക്കുന്നത്.

firecalifornia

ലെയ്ക് പ്രദേശത്ത് 40,000 ഏക്കര്‍ വനം കത്തിനശിച്ചിട്ടുണ്ട്. കാട്ടു തീ പടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. എത്രയും പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

animals

തിങ്കളാഴ്ച ലെയ്ക്‌, നാപാ പ്രദേശത്ത് ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാട്ടുതീയില്‍ ഒട്ടേറെ മൃഗങ്ങള്‍ ചാകുകയും അവയുടെ പാര്‍പ്പിടങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+