കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈനില്‍ കൂടുതല്‍ ലേബര്‍ ക്യാംപുകളും അനധികൃതം: രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി അധികൃതര്‍

  • By Desk
Google Oneindia Malayalam News

മനാമ: ബഹ്റൈനില്‍ അംഗീകൃത ലേബര്‍ ക്യാംപുകളെക്കാള്‍ കൂടുതല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്യാംപുകളാണെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ എല്ലാ ലേബര്‍ ക്യാംപുകളും തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. തൊഴില്‍ മന്ത്രാലയത്തില്‍ ലഭ്യമായ കണക്കുകളനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ലേബര്‍ ക്യാമ്പുകളുടെ എണ്ണം 3,147 മാത്രമാണ്. എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലേബര്‍ക്യാംപുകള്‍ ഇതിലേറെ വരുമെന്നാണ് കണക്കുകകള്‍.

തൊഴിലാളികള്‍ നേരിട്ട് വായകയ്‌ക്കെടുത്ത് താമസിക്കുന്ന ഇത്തരം ലേബര്‍ ക്യാംപുകളെക്കുറിച്ച് മന്ത്രാലയത്തിന് വ്യക്തതയില്ല. പലപ്പോഴും ഇവ സ്വകാര്യ കെട്ടിടങ്ങളായതിനാല്‍ ഇവിടെ കയറി പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം ഒക്യൂപ്പേഷണല്‍ സേഫ്റ്റി മേധാവി മുസ്തഫ അല്‍ഷെയ്ഖ് വ്യക്തമാക്കിയിരുന്നു. ചൂടുകാലമായതിനാല്‍ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത ഇത്തരം ക്യാംപുകളില്‍ തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ്.

bahrainlabourcamp-

തൊഴിലുടമകള്‍ നേരിട്ട് സൗകര്യപ്രദമായ താമസ സ്ഥലങ്ങള്‍ തൊഴിലാളികള്‍ക്ക് കണ്ടെത്തി നല്‍കണമെന്നാണ് ബഹ്‌റൈനിലെ തൊഴില്‍നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ പല തൊഴിലുടമകളും അവര്‍ക്ക് ഹൗസിംഗ് അലവന്‍സ് നല്‍കുകയാണ് ചെയ്യുന്നത്. തൊഴിലാളികളാവട്ടെ പണം ലാഭിക്കുന്നതിനായി ചെറിയ കാശു കൊടുത്ത് സുരക്ഷിതമല്ലാത്ത വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. പലപ്പോഴും പഴക്കം ചെന്ന കെട്ടിടങ്ങളും മറ്റുമാണ് ഇവര്‍ താമസത്തിനായി ഉപയോഗിക്കുന്നത്. ഇത് വലിയ സുരക്ഷാഭീഷണി ഉണ്ടാക്കുന്നതായും തൊഴില്‍ മന്ത്രാലയം അധികൃതര്‍ ചൂണ്ടിക്കാട്ടി.

സുരക്ഷിതവും ആരോഗ്യകരവുമായ താമസസ്ഥലം തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതുമൂലമാണ് തീപ്പിടത്തങ്ങള്‍ ഏറെയും നടക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതു കൊണ്ടു തന്നെ ഇത്തരം അനധികൃത ക്യാംപുകളെ കുറിച്ച് അന്വേഷിക്കുകയും അവക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും വേണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ തൊഴിലാളികളില്‍ വെറും നാല്‍പ്പതു ശതമാനം പേര്‍ മാത്രമാണ് സ്പോണ്‍സര്‍മാര്‍ അനുവദിച്ചിട്ടുള്ള ലേബര്‍ക്യാമ്പുകളില്‍ താമസിക്കുന്നതെന്നും ബാക്കി അറുപതു ശതമാനം പേരും താമസിക്കുന്നത് അനധികൃതവും സുരക്ഷിതമല്ലാത്തവയുമായ താമസസ്ഥലങ്ങളിലാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയവും ഈയിടെ വ്യക്തമാക്കിയിരുന്നു.

English summary
Unlicensed labour accommodations have surpassed the number of registered facilities in Bahrain, it has emerged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X