കാനഡയില്‍ പ്രക്ഷോഭം, ജസ്റ്റിന് ട്രൂഡോയും കുടുംബവും രഹസ്യ സങ്കേതത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്
ഒട്ടാവ: കനേഡിയന്‍ പ്രധാന ജസ്റ്റിന് ട്രൂഡോയും കുടുംബവും രഹസ്യ സങ്കേതത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയിലായിരുന്നു ട്രൂഡോയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മാറിയത്. കൊവിഡ് വാക്സിന് നിയമത്തിനെതിരെ രാജ്യത്ത് ഉയര്‍ന്ന് വന്ന ജനകീയ പ്രക്ഷോഭം നിയന്ത്രിക്കാവുന്നതിലും മുകളിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ സാധാരണ തുടങ്ങിയ പ്രക്ഷോഭം വളര്‍ന്ന് വന്‍ ജനപിന്തുണ നേടുകയായിരുന്നു. അതിര്‍ത്തി കടന്ന് പോകുന്ന ട്രക്കേഴ്സിന് വാക്സിന് നിര്‍ബന്ധമാക്കിയ നടപടി ട്രൂഡോ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജനങ്ങളാകെ തെരുവിലാണ്.

ട്രൂഡോ സര്‍ക്കാരിന്റെ നിയമങ്ങളെ പരസ്യമായി ലംഘിക്കാനാണ് ജനങ്ങളുടെ തീരുമാനം. ആയിരക്കണക്കിന് ട്രക്കര്‍മാരാണ് തെരുവില്‍ ഇറങ്ങിയത്. ഒപ്പം ഒട്ടാവയില്‍ നിരവധി പ്രതിഷേധക്കാര്‍ വേറെയും എത്തിയിരുന്നു. കൊവിഡ് വാക്സിന് നിര്‍ബന്ധമാക്കിയ നിയമം പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭം നടത്തുന്നവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം മറ്റ് കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചേ തീരൂ എന്നാണ് ഇവര്‍ പറയുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ് ഉള്ളതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ ഉള്ളവരും, അവരുടെ കുട്ടികളും വരെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. പ്രായമായവരും ഭിന്നശേഷിക്കാരും വരെ ആ കൂട്ടത്തിലുണ്ട്.
അതേസമയം ട്രൂഡോയ്ക്കെതിരെയാണ് ഇവരുടെ മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. പലതിലും അശ്ലീലം കലര്‍ന്നിരുന്നു. പ്രതിഷേധം നിയന്ത്രിക്കാന്‍ പറ്റാതെ വരുമോയെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. യുദ്ധസ്മാരകത്തിന് സമീപത്ത് നിന്ന് പ്രതിഷേധക്കാര്‍ നൃത്തം കളിക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നു. സൈനിക വിഭാഗം ഇതിനെ അതിശക്തമായി അപലപിച്ചു. കാനഡയിലെ പ്രമുഖ സൈനികനായ ജനറല്‍ വെയിന്‍ ഐറി പ്രതിഷേധക്കാരുടെ സമീപനം ഒട്ടും ശരിയായില്ലെന്ന് പ്രതികരിച്ചു. കനേഡിയന്‍ പ്രതിരോധ മന്ത്രി അനിത ആനന്ദും പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തെത്തി. നഗരത്തിലാകെ കനത്ത ജാഗ്രതയാണ്. ഏത് സമയത്തും അക്രമമുണ്ടാക്കുമെന്നാണ് പോലീസ് നിഗമനം.
കാനഡയില്‍ അതിശൈത്യ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് വളപ്പിലെത്തിയത്. ദേശീയ യുദ്ധ സ്മാരകത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്നാണ് ജനറല്‍ വെയിന്‍ ഐറെ പറയുന്നത്. നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയാണ് അവര്‍ വീരമൃത്യു വരിച്ചത്. അതില്‍ അഭിപ്രായ സ്വാതന്ത്ര്യം അടക്കമുണ്ടെന്ന് മറന്ന് പോകരുത്. ആരൊക്കെ ഇതില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, അവരുടെ തല നാണക്കേട് കൊണ്ട് താഴുമെന്നും ജനറല്‍ വ്യക്തമാക്കി. ഏറ്റവും മോശമായ കാര്യമാണ് സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പുണ്യ പ്രദേശങ്ങളാണ് യുദ്ധ സ്മാരകങ്ങളെന്ന് അവര്‍ ഓര്‍മിപ്പിച്ചു. പതിനായിരത്തോളം ആളുകള്‍ തലസ്ഥാന നഗരിയില്‍ ഉണ്ടെന്നാണ് പോലീസിന്റെ ഏകദേശ വിലയിരുത്തല്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications