കനേഡിയന്‍ പ്രധാനമന്ത്രിയുടെ കാര്യം കഷ്ടം; ഇപ്പോഴും ഇന്ത്യയില്‍, വിമാനം കേടായി... ചര്‍ച്ചയുമില്ല
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് ഇതുവരെ മടങ്ങാനായില്ല. അദ്ദേഹവും ഉദ്യോഗസ്ഥരും എത്തിയ വിമാനം കേടായതാണ് കാരണം. ഉച്ചകോടി കഴിഞ്ഞിട്ട് രണ്ട് ദിവസമായിട്ടും ട്രൂഡോ ന്യൂഡല്‍ഹിയില്‍ തുടരുകയാണ്. മാത്രമല്ല, അദ്ദേഹത്തിന് ഇന്ത്യയില്‍ ഔദ്യോഗിക പരിപാടികളില്ല എന്നതും എടുത്തുപറയണം.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയും സംഘവും മറ്റൊരു രാജ്യത്ത് വിമാനം കേടായി കുടുങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബദല്‍ യാത്രാ സൗകര്യമൊരുക്കാന്‍ സാധിക്കാത്തതാണ് ചര്‍ച്ച. ഇതിന് മുമ്പ് ട്രൂഡോ ഇന്ത്യയിലെത്തിയ 2018ലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇത്തവണ കാനഡയില്‍ നടക്കുന്ന സംശയകരമായ ചില കാര്യങ്ങള്‍ നരേന്ദ്ര മോദി സൂചിപ്പിച്ചതും വാര്‍ത്തയായി.

കാനഡയുടെ പ്രധാനമന്ത്രി എങ്ങനെ നാട്ടിലേക്ക് തിരിച്ചുപോകും, എപ്പോള്‍ മടങ്ങും എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാത്തതാണ് കൂടുതല്‍ വിവാദമാകാന്‍ കാരണം. ട്രൂഡോ എത്തിയ വിമാനത്തിന്റെ കേട് തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വൈകുകയാണെങ്കില്‍ കാനഡയില്‍ നിന്ന് മറ്റൊരു വിമാനം തരപ്പെടുത്താനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മടക്കമുണ്ടാകുമെന്നാണ് അനൗദ്യോഗിക പ്രതികരണം.
എന്താണ് വിമാനത്തിന് സംഭവിച്ചത് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും സുഗമമായ മടക്കത്തിന് കനേഡിയന്‍ സൈന്യം ശ്രമിച്ചുവരികയാണ് എന്നാണ് ട്രൂഡോയുടെ ഓഫീസ് നല്കിയ മറുപടി. 2018ല്‍ ട്രൂഡോ ഇന്ത്യയിലെത്തിയ വേളയില്‍ ക്രിമിനല്‍ കേസിലെ പ്രതിയെ ചൊല്ലിയുള്ള വിവാദമായിരുന്നു നിറഞ്ഞത്. നയതന്ത്രതലത്തില്‍ സന്ദര്‍ശനം പരാജയപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെ കാനഡയില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി കാനഡയുടെ അതിഥികളുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് അന്ന് വാര്‍ത്തയായത്. ഇത്തവണ ജി20 ഉച്ചകോടിക്ക് എത്തിയ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ട്രൂഡോയെ വിമര്‍ശിച്ചു. ഇന്ത്യയ്ക്കെതിരായ സംഘങ്ങള്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
ജി20 ഉച്ചകോടിക്ക് വന്ന മിക്ക രാഷ്ട്ര നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും കനേഡിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയുണ്ടായിരുന്നില്ല. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നു എന്ന ആക്ഷേപം കാനഡയ്ക്കുണ്ട്. ഇരുപ്രധാനമന്ത്രിമാരും ഔദ്യോഗിക ചര്‍ച്ച നടത്തിയില്ലെന്ന് ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ഉച്ചകോടിക്കിടെ ഏതാനും നിമിഷങ്ങള്‍ നീണ്ട സംഭാഷണം മാത്രമാണുണ്ടായത്.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന വിമാനം കേടായതും മടങ്ങാന്‍ മണിക്കൂറുകള്‍ പിടിക്കുന്നതും കാനഡയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയാണ് ചൂണ്ടിക്കാട്ടുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. 1980കളിലെ വിമാനങ്ങളാണ് ട്രൂഡോയും സംഘവും ഇപ്പോഴും ഉപയോഗിക്കുന്നത് എന്നും പറയപ്പെടുന്നു. 2015ല്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒട്ടാവയിലെ ഔദ്യോഗിക വസതിയില്‍ ട്രൂഡോ താമസിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications