പാകിസ്താനില്‍ ഉഗ്ര സ്‌ഫോടനം; ചൈനീസ് അംബാസഡര്‍ താമസിക്കുന്ന ഹോട്ടലില്‍... 4 പേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ആഡംബര ഹോട്ടലിന് പുറത്ത് വന്‍ സ്‌ഫോടനം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്താണ് ബോംബ് പൊട്ടിയത്. നാല് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ചൈനീസ് അംബാസഡര്‍ ഈ ഹോട്ടലിലാണ് താമസിക്കുന്നത്. സ്‌ഫോടനം നടക്കുന്ന വേളയില്‍ അദ്ദേഹം ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു

ക്വറ്റയിലെ സെറീന ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ചുവച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പാക്‌സിതാനിലെ താലിബാന്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രംഗത്തുവന്നിട്ടുണ്ട്. ചാവേര്‍ ആക്രമണം ആയിരുന്നുവെന്ന് തെഹ്രീക്കെ താലിബാനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ചൈനീസ് അംബാസഡര്‍ നോങ് റോങ് പ്രവിശ്യാ മുഖ്യമന്ത്രി ജാം കമാലുമായി ചര്‍ച്ച നടത്തിയിരുന്നു. ക്വറ്റയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൈനീസ് അംബാസഡര്‍ വ്യാഴാഴ്ച തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
Recommended Video
സ്‌ഫോടനമുണ്ടായ ഹോട്ടലിന് തൊട്ടടുത്താണ് ഇറാന്‍ കോണ്‍സുലേറ്റ്. പ്രവിശ്യാ പാര്‍ലമെന്റും ഇതിന് സമീപമാണ്. ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ഇവിടെ ഒട്ടേറെ സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശീയമായ വിഭവങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന് എതിരാണ് എല്ലാ സംഘങ്ങളും.












Click it and Unblock the Notifications