യുക്രൈനിൽ നിന്ന് കൂടുതൽ വിമാനം; ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രം തയ്യാർ
ദില്ലി: സംഘർഷ സാധ്യതയുള്ള യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കൂടുതൽ വിമാന സർവ്വീസുകൾ നടത്താൻ തീരുമാനിച്ച് കേന്ദ്രം. ഇതിനായി എയർ ഇന്ത്യയുടെ കൂടുതൽ സർവ്വീസുകൾ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റ ഭാഗമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കൺട്രോൾ റൂമുകൾ തുറന്നു.
യുക്രൈനിലുള്ള വിദ്യാത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ മടങ്ങണമെന്ന് ഇന്ത്യൻ എം ബ സി ഇന്നലെ നിർദ്ദേശിച്ചിരുന്നു. എന്നാൽ , വിമാന സർവ്വീസ് ആവശ്യത്തിന് ഇല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ട് വ്യോമയാന മന്ത്രാലയവുമായി സംസാരിക്കുകയും കൂടുതൽ സർവ്വീസ് നടത്താൻ തീരുമാനിക്കുകയുമായിരുന്നു. വിമാനങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ ജനങ്ങളെ പിന്നീട് അറിയിക്കാമെന്നും എംബസി വെളിപ്പെടുത്തി. ഏറ്റവും പെട്ടെന്ന് ലഭ്യമാവുന്ന വിമാനം തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. അനാവശ്യമായി സമ്മർദത്തിൽ ഏർപ്പെടരുത്'-എംബസി കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ കീവിൽ നിന്ന് ദില്ലിയിലേക്ക് യുക്രൈനിയൻ അന്താരാഷ്ട്ര എയർലൈൻസിന്റെ വിമാന സർവ്വീസ് ഉണ്ട്. ഷാർജ, ദുബായ്, ദോഹ, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങൾ വഴി എയർ അറേബ്യ, ഫ്ളൈ ദുബയ്, ഖത്തർ എയർവെയ്സ് എന്നിവയുടെ കണക്ടിംഗ് സർവ്വീസുകളുമുണ്ട്. യുക്രൈയിനിയൻ എയർലൈൻസിന്റെയും, എയർ ഇന്ത്യയുടെയും കൂടുതൽ സർവ്വീസുകൾ നടത്താനാണ് ധാരണ.












Click it and Unblock the Notifications