കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെജറില്‍ 45 ക്രിസ്ത്യന്‍ പള്ളികള്‍ അഗ്നിക്കിരയാക്കി

  • By Aswathi
Google Oneindia Malayalam News

നിയാമ്‌നി: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മുസ്ലീം ഭൂരിപക്ഷ രാജ്യമായ നൈജറില്‍ നാല്‍പ്പത്തിയഞ്ചോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി. പന്ത്രണ്ട് പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഷാര്‍ളി എബ്ദോ വാരികയ്‌ക്കെതിരെ പ്രക്ഷോഭം നടത്തിയവരാണ് അക്രമണത്തിന് പിന്നില്‍. പ്രവാചകന്‍ മുഹമ്മദ് നബിയെ പരിഹസിച്ചുകൊണ്ട് ഇറക്കിയ കാര്‍ട്ടൂണാണ് പ്രക്ഷോഭത്തിന് തിരികൊളിത്തിയത്.

niger-protesters-set-churches-on-fire

മാഗസിന്റെ ഏഴ് മില്യണോളം കോപ്പികള്‍ എടുത്തിരുന്നു. ആക്രണത്തിന് മുമ്പേ അറുപതിനായിരത്തോളം ആളുകളില്‍ മാഗസിന്‍ എത്തപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ മുസ്ലീംസാണ് ആക്രമണം നടത്തിയത്. അക്രമണശേഷം അറബിയില്‍ ദൈവം ഒരു സംഭവം എന്നും എഴുതി വച്ചു.

വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. അക്രമവും കൊള്ളയും നടത്തിയവര്‍ക്ക് എതിരേ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

English summary
At least three people have been killed and six churches attacked in Niger amid fresh protests against French magazine Charlie Hebdo's cartoon depicting the Prophet Muhammad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X