Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛോട്ടാരാജന്‍ ഗുരുതരാവസ്ഥയില്‍

മുംബൈ: അധോലോക നായകന്‍ ഛോട്ടാരാജന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് വാര്‍ത്ത. ദാവൂദ് ഇബ്രാഹിന്റെ ഏറ്റവും വലിയ എതിരാളിയായിട്ടാണ് ഛോട്ടാരാജനെ വിശേഷിപ്പിക്കുന്നത്.

ഇപ്പോള്‍ 59 വയസ്സാണ് ഛോട്ടാരാജന്റെ പ്രായം. വൃക്കസംബന്ധമായ രോഗമാണ് ഛോട്ടാരാജനെ വലക്കുന്നത്. രക്തസമ്മര്‍ദ്ദം ഏറെ താഴ്ന്നിരിക്കുകയാണ് ഇപ്പോള്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ വയറില്‍ വെടിയേറ്റതിന്റെ പ്രശ്‌നങ്ങളും രൂക്ഷമാണ്.

Chhota Rajan

സിങ്കപ്പൂരിലെ ഒരു ആശുപത്രിയിലാണത്രെ ഛോട്ടാരാജന്‍ ഇപ്പോഴുള്ളത്. പ്രധാന അനുയായി അബു സാവന്ത് ആണ് കൂടെയുള്ളതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. രാജേന്ദ്ര സദാശിവ് നിഖല്‍ജെ എന്നാണ് ഛോട്ടാരാജന്റെ ശരിയായ പേര്.

ദവൂദ് ഇബ്രാഹിമിനൊപ്പം ആയിരുന്നു ആദ്യം ഛോട്ടാരാജനും. എന്നാല്‍ 90 കളുടെ തുടക്കം മുതല്‍ ഇവര്‍ ശത്രുക്കളായി. മുംബൈയില്‍ ഇവരുടെ ഗ്യാങ് വാറുകള്‍ പലപ്പോഴും വെടിവപ്പിലും കൊലപാതകങ്ങളിലും ഒക്കെയാണ് അവസാനിച്ചിരുന്നത്.

2000 ല്‍ ആണ് ഛോട്ടാരാജന് കൊലപാതകശ്രമത്തിനിടെ വെടിയേല്‍ക്കുന്നത്. ബാങ്കോക്കില്‍ വച്ചായിരുന്നു സംഭവം. വയറിലാണ് വെടിയേറ്റത്. അന്ന് വേണ്ടത്ര ചികിത്സ നേടുവാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടിങ്ങോട്ട് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ അധോലോക നായക് കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ സിനിമയും ക്രിക്കറ്റും എല്ലാം അടക്കി വാണിരുന്നത് ദാവൂദ് ഇബ്രാഹിമും ഛോട്ടാരാജനും ആയിരുന്നു. ഇപ്പോഴും അതിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും രൂക്ഷമായി ബാധിച്ചിരുന്നതും ബോളിവുഡിനേയും ക്രിക്കറ്റിനേയും ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+