കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലര മീറ്റര്‍ ഉയരത്തില്‍ തിരമാല, 10 ലക്ഷം പേരെ ഒഴിപ്പിച്ചു... ചിലിയില്‍ സംഭവിയ്ക്കുന്നത്

Google Oneindia Malayalam News

സാന്തിയാഗോ: ചിലിയില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ ലോകം ആശങ്കയില്‍. ഭൂചലനത്തെ തുടര്‍ന്ന് നാലര മീറ്റര്‍ ഉയരത്തിലാണ് തിരമാലകള്‍ കരയിലേയ്ക്ക് ആഞ്ഞടിച്ചത്.

ഇതുവര പത്ത് ലക്ഷത്തോളം പേരെ സാന്തിയോഗയില്‍ നിന്നും സമീപ നഗരങ്ങളില്‍ നിന്നുമായി ഒഴിപ്പിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ ഇപ്പോഴും പരിഭ്രാന്തിയില്‍ തന്നെയാണ്.

വന്‍ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചിലിയെ ഭീതിയിലാഴ്ത്തിയത്.

ജനങ്ങള്‍ ഇറങ്ങിയോടി

പുലര്‍ച്ചെയോടെ ആയിരുന്നു ഭൂചലനം അുഭവപ്പെട്ടത്. ഇതോടെ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

മരണം അഞ്ച് മാത്രം

സാധാരണ ഗതിയില്‍ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടായാല്‍ ആള്‍നാശവും കൂടാറുണ്ട്. എന്നാല്‍ ഇതുവരെ അഞ്ച് പേര്‍ മരിച്ചതായി മാത്രമേ വിവരമുള്ളൂ.

സുനാമി മുന്നറിയിപ്പ്

ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറത്തിറയ്ക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിത് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്.

തിരമാലകള്‍ ഉയര്‍ന്നു

നാലര മീറ്റര്‍ ഉയരത്തിലാണ് ഭൂചലനത്തിന് ശേഷം ചിലിയുടെ തീരത്ത് തിരമാലകള്‍ ആഞ്ഞടിച്ചത്. ഇത് സുനാമിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരായി.

ചിലിയില്‍ മാത്രമല്ല

ഭൂചലനത്തിന്റെ ശക്തി ചിലിയില്‍ മാത്രമല്ല അനുഭവപ്പെട്ടത്. അര്‍ജന്റീനയിലും ഫിലിപ്പീന്‍സിലും വരെ അത് എത്തി.

English summary
Chile earthquake: one million people evacuated after 8.3 magnitude quake. Waves of up to 4.5m high reported in some parts of Chile as tsunami warning issued for Peru, Chile, New Zealand, California and Hawaii.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X