ദക്ഷിണ ചൈനാ കടലിൽ സുനാമി മുന്നറിയിപ്പ് സംവിധാനം:ഇന്ത്യന്‍ നീക്കത്തിന് ചൈനീസ് പിന്തുണ,സംഭവിക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലില്‍ സുന്നാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈനീസ് പിന്തുണ. ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ അവകാശം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത് തീരപ്രദേശത്തുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്നാണ് ചൈനയുടെ പ്രതികരണം.
നേരത്തെ മുന്നറിയിപ്പ് ലഭിക്കുന്നതിനും ഗവേഷണത്തിനുമായി ഇത്തരമൊരു സംവിധാനം അനിവാര്യമാണെന്നും ഇന്ത്യയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന കഴിഞ്ഞ വര്‍ഷമാണ് ദക്ഷിണ ചൈനാ കടലില്‍ 5 ട്രില്യണ്‍ മുതൽമുടക്കിൽ സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്.

ഇന്ത്യ ചൈനയെ പ്രകോപിപ്പിക്കില്ലെന്ന വാക്ക് പാലിച്ചില്ലെന്ന ആരോപണവുമായി ചൈനീസ് സൈനിക വിദഗ്ദന്‍ സോംഗ് ഷോംഗ്പിംഗ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം ദക്ഷിണ ചൈനാ കടലില്‍ സിങ്കപ്പൂരിനൊപ്പം ഇന്ത്യ നടത്തിയ സംയുക്ത സൈനിക അഭ്യാസത്തെത്തുടര്‍ന്നാണിത്. ചൈനീസ് ലിബറേഷന്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

southchinasea

വിയറ്റ്നാം, ഫിലിപ്പീൻസ്, തായ് വാൻ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാ കടലിൽ ചൈനയ്ക്ക് പുറമേ അവകാശമുന്നയിക്കുന്ന മറ്റ് രാജ്യങ്ങൾ. ദക്ഷിണ ചൈനാ കടലിൽ 21,300 കോടി ക്രൂഡ് ഓയിൽ നിക്ഷേപമുണ്ടെന്ന കണക്കുകൂട്ടലിനെ തുടർന്ന് ഈ പ്രദേശത്ത് അധികാരം സ്ഥാപിച്ച് ക്രൂഡ് ഓയില്‍ നിക്ഷേപം കൈവശപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി അനുസരിച്ച് കടല്‍ത്തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ അതാത് രാജ്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.

നേരത്തെ മെയ് 25ന് ദക്ഷിണ ചൈനാ കടലില്‍ ചൈന നിർമ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കൽ മൈൽ ഉള്ളിലേയ്ക്ക് മാറി അമേരിക്കൻ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചിരുന്നു. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തർക്ക പ്രദേശമായ സ്പാറ്റ്ലീ ദ്വീപുകളിൽ ഒന്നിന് സമീപത്തേയ്കക്ക് സഞ്ചരിച്ചത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളുടെ സാഹചര്യത്തിൽ കൊറിയയുടെ സഖ്യകക്ഷിയായ ചൈനയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ് ഈ പദ്ധതിയാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.

English summary
China has backed India's plans to set up a tsunami warning system in the disputed South China Sea, which is almost entirely claimed by Beijing.
Please Wait while comments are loading...