
ചൈനയിൽ ബുർഖ ധരിയ്ക്കുന്നതിന് വിലക്ക് !!! താടി വളർത്തുന്നതിനും നിയന്ത്രണം...
ബീജിങ്: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബുര്‍ഖ ധരിയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തു. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ചിഹ്നങ്ങള്‍ പരസ്യമാക്കേണ്ടതില്ല എന്ന നിലപാടിനെ തുടര്‍ന്നാണ് ഇത്. താടിയും മീശയും നീട്ടി വളര്‍ത്തുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്.
ചൈനയിലെ മുസ്ലീം ഭൂരിപക്ഷമായ ഉയ്ഗര്‍ വിഭാഗക്കാരെ നിയന്ത്രിയ്ക്കുക എന്നതാണ് പുതിയ ഭരണപരിഷ്‌ക്കാരത്തിന്റെ ലക്ഷ്യം. മുസ്ലീം ആചാരങ്ങള്‍ക്ക് സമാനമായ ജീവിതചര്യ പിന്തുടരുന്നവരാണ് ഉയ്ഗറുകള്‍. സ്ത്രീകള്‍ മുഖവും ശരീരവും മുഴുവന്‍ മറച്ചാണ് പുറത്തിറങ്ങുക. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തിയിട്ടുണ്ടാവും. എയര്‍പോര്‍ട്ടുകളില്‍ അടക്കം ഇത് വലിയ സുരക്ഷാവീഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ബീജിങ് മെട്രോ അതോറിറ്റിയുടെ കണ്ടെത്തല്‍.

ബീജിങ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിയ്ക്കുന്ന ഉയ്ഗറുകള്‍ അവിടങ്ങളില്‍ ടിവി സ്ഥാപിയ്ക്കുന്നതിനും മറ്റും എതിര്‍ക്കാറുണ്ടായിരുന്നു. ഇതും അംഗീകരിയ്ക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുറോപ്യന്‍ രാജ്യങ്ങളില്‍ പല സ്ഥലങ്ങളിലും മുഖാവരണവും ബുര്‍ഖയും ധരിയ്ക്കുന്നതിന് വിലക്ക് ഉണ്ടെങ്കില്‍ ഏഷ്യന്‍ രാജ്യത്ത് ഇത്തരം നിയന്ത്രണങ്ങള്‍ വരുന്നത് ആദ്യമായാണ്.
നിയമപരമായി രജിസ്റ്റർ ചെയ്യാത്ത വിവാഹങ്ങൾക്ക് നിയമസാധുത ഉണ്ടാവില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. മതഅധ്യക്ഷന്മാരുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ വിവാഹഹങ്ങളും അതിനാൽ രജിസ്റ്റർ ചെയ്യേണ്ടി വരും.