കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന പാകിസ്താനിൽ സ്ഥലം വാങ്ങി കൂട്ടുന്നു !!! കോടികളുടെ നിക്ഷേപവും...എന്തിന്..?

'ചൈ-പാക് വ്യവസായ ഇടനാഴി'യുടെ ഭാഗമായാണ് ചൈന പാകിസ്താനിൽ വൻ നിക്ഷേപം നടത്തുന്നത്

  • By Deepa
Google Oneindia Malayalam News

കറാച്ചി: ചൈനീസ് സംരഭകര്‍ പാകിസ്താനില്‍ വന്‍ തോതില്‍ സ്ഥലം വാങ്ങി കൂട്ടുന്നു. ചൈനയുമായി ഒപ്പിട്ട വ്യാവസായി കരാറിന്‌റെ അടിസ്ഥാനത്തില്‍ വ്യവസായങ്ങളും വന്‍കിട കച്ചവട സ്ഥാപനങ്ങളും തുടങ്ങാനായാണ് ഇത്.

China pak

57 ബില്യണ്‍ ഡോളറിലധികമാണ് ചൈന പാകിസ്ഥാനില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. സിമന്‌റ്, സ്റ്റീല്‍, തുണി വ്യവസായം, എന്നീ മേഖലകളില്‍ ആണ് പ്രധാനമായും ചൈനീസ് നിക്ഷേപം നടക്കുക. രാജ്യത്തെ പ്രധാന ഉല്‍പാദകരുമായി ചേര്‍ന്നും വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ട്.

പാകിസ്താനിലെ ഏറ്റവും വലിയ ഊര്‍ജ്ജ നിര്‍മ്മാണ കേന്ദ്രത്തിനും ചൈന തുടക്കം കുറിയ്ക്കാന്‍ ഇരിക്കുകയാണ്. കെ- ഇലട്രിക് എന്ന വൈദ്യത നിലയം 1.8 ബില്യണ്‍ ഡോളറിനാണ് ചൈനീസ് കമ്പനി ഏറ്റെടുത്തത്. പാകിസ്താനിലെ വ്യവസായ ഭീമാര്‍ക്കൊപ്പവും പദ്ധതികല്‍ തുടങ്ങുന്നുണ്ടെ എന്നതിനാല്‍ പ്രദേശികമായ എതിര്‍പ്പ് ഉണ്ടാവാന്‍ സാധ്യത ഇല്ല.

Pakistan

ചൈന-പാകിസ്താന്‍ വ്യാവസായിക ഇടനാഴി വഴി ഇരുരാജ്യങ്ങളിലെയും സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചൈനയുടെ വരവിനെ എതിര്‍ക്കുന്നവരും ഉണ്ട്. പാകിസ്താന്‌റെ തനതായ വ്യവസായങ്ങളെ ഇത് ബാധിക്കുമെന്നാണ് ഇവരുടെ വിമര്‍ശനം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ ഡിമാന്‌റ് ഉള്ളതാണ് പാകിസ്താന്‍ തുണിത്തരങ്ങള്‍ക്ക്. ഇവരുടെ ചിത്രത്തുന്നലുകളും തുണിയുടെ ഗുണമേന്‍മയും പ്രശസ്തമാണ്. ചൈനീസ് കടന്ന് വരവോടെ പരമ്പരാഗത വ്യവസായങ്ങള്‍ പൂര്‍ണമായി നശിക്കുമെന്ന പരാതി വ്യാപകമാണ്.

ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ രാജ്യത്തിന് ഗുണകരമാണ് ചൈനീസ് പവര്‍ സ്റ്റേഷനുകള്‍ . കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിക്കാന്‍ ആയാല്‍ അത് കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് ചൈനീസ് നിക്ഷേപത്തെ അനുകൂലിക്കുന്നവരുടെ വാദം.

English summary
China did huge investment in Pakistan. China's steel giant Baosteel Group is in talks over a 30-year lease for state-run Pakistan Steel Mills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X