കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ എണ്ണ, ആണവോര്‍ജം; ഖത്തറിന്റെ വാതകം, ഒമാനെ വിടാതെ!! ഗള്‍ഫില്‍ ഇന്ത്യയെ മറിച്ചിട്ട് ചൈന

2000 കോടി രൂപയുടെ ഫണ്ട് തയ്യാറാക്കുന്നതിന് പുറമെ 2000 കോടി ഡോളറിന്റെ വ്യവസായങ്ങള്‍ ആരംഭിക്കാനും സൗദിയും ചൈനയും തീരുമാനിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

റിയാദ്/മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങള്‍ എന്നും ഇന്ത്യയോട് അടുത്ത് നില്‍ക്കുന്നവരാണ്. ഇന്ത്യയുടെ വിദേശ വിപണിയില്‍ പ്രധനപ്പെട്ടതും ഗള്‍ഫ് തന്നെ. എന്നാല്‍ അടുത്തിടെ ഈ പ്രതീക്ഷക്ക് അല്‍പ്പം മങ്ങലേറ്റിരിക്കുന്നു. പിന്നില്‍ ആരുമല്ല, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നിരന്തരം പ്രകോപിപ്പിക്കുന്ന ചൈന തന്നെ.

ചൈന ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക സാമ്പത്തിക വിപണി ലക്ഷ്യമിട്ടാണ് ചൈന ശക്തമായി ഗള്‍ഫില്‍ കാലൂന്നുന്നത്. എന്നാല്‍ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയുമാണ്. സൗദി അറേബ്യയുമായി ആണവ സഹകരണം ആരംഭിക്കാന്‍ ചൈന തീരുമാനിച്ചു. കൂടാതെ ഒമാനില്‍ നിന്നുള്ള പുതിയ കണക്കും ചൈനയുടെ മുന്നേറ്റം സൂചിപ്പിക്കുന്നു.

സൗദിയെ സഹായിക്കാമെന്ന് ചൈന

സൗദിയെ സഹായിക്കാമെന്ന് ചൈന

ഊര്‍ജമേഖലയ്ക്ക് വ്യത്യസ്ത വഴികള്‍ തേടാന്‍ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവര്‍ ആണവ മേഖലയിലേക്ക് തിരിഞ്ഞത്. ഇതിന് സാഹായം ചെയ്യാമെന്ന് പ്രഖ്യാപിച്ചു ചൈന.

ചൈനീസ് കമ്പനിയുടെ പര്യവേക്ഷണം

ചൈനീസ് കമ്പനിയുടെ പര്യവേക്ഷണം

ചൈനയിലെ പ്രധാന ആണവോര്‍ജ സ്ഥാപനമായ ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ ആണ് സൗദി ജിയോളജിക്കല്‍ സര്‍വേയുമായി കരാര്‍ ഒപ്പുവച്ചത്. ഇനി സൗദിയുടെ വിവിധ മേഖലകളില്‍ ചൈനീസ് കമ്പനി പര്യവേക്ഷണം നടത്തും.

അനുബന്ധ പദ്ധതിയും ചൈനയ്ക്ക്

അനുബന്ധ പദ്ധതിയും ചൈനയ്ക്ക്

യുറേനിയം, തോറിയം നിക്ഷേപങ്ങള്‍ തേടിയാകും ചൈനീസ് കമ്പനി ഇറങ്ങുക. കൂടാതെ ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ആവശ്യം വേണ്ടിവരുന്ന ജല ശുദ്ധീകരണ-ശീതീകരണ പദ്ധതിയും ചൈനീസ് കമ്പനി ഏറ്റെടുത്തിട്ടുണ്ട്.

കരാര്‍ ഒപ്പിട്ടത് ഇവര്‍

കരാര്‍ ഒപ്പിട്ടത് ഇവര്‍

സൗദി ടെക്‌നോളജി ഡെവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ചൈന ന്യൂക്ലിയര്‍ എന്‍ജിനിയറിങ് ഗ്രൂപ്പ് കോര്‍പറേഷന്‍ എന്നിവര്‍ തമ്മിലാണ് ജലശുദ്ധീകരണ പദ്ധതി കരാര്‍.

 പുതിയ രണ്ട് ആണവ റിയാക്ടറുകള്‍

പുതിയ രണ്ട് ആണവ റിയാക്ടറുകള്‍

സൗദിയില്‍ പുതിയ രണ്ട് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനും തോറിയം, യുറേനിയം പര്യവേക്ഷണവുമായി ബന്ധപ്പെട്ടും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും സൗദിയും ചൈനയും ധാരണയിലെത്തിയിട്ടുണ്ട്.

അരാംകോയുടെ ഓഹരി

അരാംകോയുടെ ഓഹരി

സൗദിയിലെ എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരി വിറ്റഴിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. ഇത് വാങ്ങാന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചൈനയെ ആണ് സൗദി ആദ്യം പരിഗണിക്കുന്നത്.

സൗദി എണ്ണ കൂടുതല്‍ ചൈനയ്ക്ക്

സൗദി എണ്ണ കൂടുതല്‍ ചൈനയ്ക്ക്

സൗദിയില്‍ നിന്നു കൂടുതല്‍ എണ്ണ ഇറക്കുന്ന ഏഷ്യന്‍ രാജ്യവും ചൈനയാണ്. തൊട്ടുപിന്നിലാണ് ഇന്ത്യ. സൗദിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം.

പാകിസ്താന്‍ വഴി ഖത്തര്‍ ബന്ധം

പാകിസ്താന്‍ വഴി ഖത്തര്‍ ബന്ധം

ഖത്തറില്‍ നിന്നു പ്രകൃതി വാതകം കൂടുതല്‍ ഇറക്കുന്ന രാജ്യങ്ങളിലും ചൈനയുണ്ട്. ഖത്തറും പാകിസ്താനും തമ്മില്‍ ജലമാര്‍ഗം പാത ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള വസ്തുക്കള്‍ പാകിസ്താന്‍ വഴിയാണ് ഖത്തറിലേക്ക് എത്തിക്കുക.

ഒമാനില്‍ നിന്ന് ക്രൂഡ് ഓയില്‍

ഒമാനില്‍ നിന്ന് ക്രൂഡ് ഓയില്‍

അതേസമയം, ഒമാനില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുന്ന രാജ്യങ്ങളിലും ഒന്നാം സ്ഥാനത്ത് ചൈനയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ചൈന ഒമാനില്‍ നിന്ന് ഇറക്കിയത് 132.67 ദശലക്ഷം ബാരല്‍ എണ്ണയാണ്.

മുക്കാലും ചൈന കൊണ്ടുപോയി

മുക്കാലും ചൈന കൊണ്ടുപോയി

ഒമാന്‍ ഇക്കാലയളവില്‍ മൊത്തം കയറ്റി അയച്ച ക്രൂഡ് ഓയില്‍ 171.90 ദശലക്ഷം ബാരലാണ്. ഇതില്‍ 132 ദശലക്ഷവും ചൈനയാണ് വാങ്ങിയത്. ഒമാനില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യം തായ്‌വാനാണ്.

ഇന്ത്യന്‍ മോഹം പൊലിയുമോ

ഇന്ത്യന്‍ മോഹം പൊലിയുമോ

ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഒമാനില്‍ നിന്നു എണ്ണ ഇറക്കുന്നവരില്‍ തൊട്ടുപിന്നിലുള്ളത്. ഇവര്‍ക്ക് ശേഷമാണ് ഇന്ത്യയും അമേരിക്കയും വരുന്നത്. ഇന്ത്യയുടെ ഗള്‍ഫ് വിപണി മോഹം ചൈനയുടെ മുന്നേറ്റത്തില്‍ തകരുന്ന കാഴ്ചയാണിപ്പോള്‍.

നിക്ഷേപ ഫണ്ട് ഒരുക്കുന്നു

നിക്ഷേപ ഫണ്ട് ഒരുക്കുന്നു

2000 കോടി അമേരിക്കന്‍ ഡോളറിന്റെ പ്രത്യേക നിക്ഷേപ ഫണ്ട് ഒരുക്കാന്‍ ചൈനയും സൗദി അറേബ്യയും ധാരണയിലെത്തി. ഇരുരാജ്യങ്ങള്‍ക്കും തുല്യ പങ്കാളിത്തമാണ് ഈ ഫണ്ടിലുള്ളതെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മൊത്തം 4000 കോടി

മൊത്തം 4000 കോടി

2000 കോടി രൂപയുടെ ഫണ്ട് തയ്യാറാക്കുന്നതിന് പുറമെ 2000 കോടി ഡോളറിന്റെ വ്യവസായങ്ങള്‍ ആരംഭിക്കാനും സൗദിയും ചൈനയും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിന്ധിയില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ചൈനയുമായി അടുക്കുന്നത്.

4236 കോടിയുടെ ഇടപാട്

4236 കോടിയുടെ ഇടപാട്

2016ല്‍ ചൈനയും സൗദി അറേബ്യയും തമ്മില്‍ നടത്തിയ വ്യവസായ ഇടപാടുകള്‍ 4236 കോടി അമേരിക്കന്‍ ഡോളറിന്റേതാണ്. 140 ചൈനീസ് കമ്പനികള്‍ സൗദി വിപണികളില്‍ സജീവമാണിപ്പോള്‍.

English summary
China looking GCC to main market for China's product, setback to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X