അറിയാതെ കർട്ടൻ ദേഹത്ത് തട്ടി; പ്രതികാരവുമായി ഗർഭിണി, പിഞ്ചു ബാലനോട് ചെയ്തത്, ഇങ്ങനെയുമുണ്ടോ ക്രൂരത!
ബീജിങ്: നിസാര കാര്യത്തിന് ഗർഭിണിയായ യുവതി നാല് വയസ്സുകാരനോട് ചെയ്ത ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൈനയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുട്ടിയെ കാല് വച്ച് വീഴ്ത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയില്‍ കുട്ടിക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
ഹോട്ടലിലേക്ക് കയറി വന്ന കുട്ടി അറിയാതെ പ്ലാസ്റ്റിക് കര്‍ട്ടന്‍ തട്ടി, സ്ത്രീയുടെ ഭക്ഷണത്തിലെ ഒരംശം വസ്ത്രത്തിലേക്ക് തെറിച്ചിരുന്നു. ഇതിന് പകരമായാണ് കുട്ടി ഹോട്ടലില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ കാല്‍ വച്ച് വീഴ്ത്തിയത്. യുവതി മനപ്പൂർവ്വം കാൽവെക്കുന്നതും കുട്ടിയെ വീഴ്ത്തുന്നതും സിസിടിവി ദൃശ്യത്തിൽ വളരെ വ്യക്തമായി തന്നെ കാണാൻ സാധിക്കും.

കരുതികൂട്ടിയുള്ള പ്രതികാരം
കരുതിക്കൂട്ടിയല്ലാതെ ചെയ്ത കുട്ടിത്തം നിറഞ്ഞ ആ പ്രവൃത്തി ഭാര്യയെയും ഭര്‍ത്താവിനെയും ചൊടിപ്പിക്കുകയായിരുന്നു. ഇതിന്റെ പേരിലായിരുന്നു ക്രൂരത. ഈ ക്രൂരതയ്ക്കെതിരെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. കുട്ടി അറിയാതെ ചെയ്ത കാര്യത്തിന് മനപ്പൂർവ്വം പ്രതികാരം ചെയ്തതാണ് എല്ലാവരെയും ചൊടിപ്പിക്കുന്നത്.

രോഗബാധിതനായ കുട്ടി
ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയില്‍ കുട്ടിക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. വീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷമാണ് കുടി കാൽവെച്ച് വീഴ്ത്തിയ കഥ അമ്മയോട് പറയുന്നത്. ഇതിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.

ഏഴ് മാസം ഗർഭിണി
ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തത്. 10,500 രൂപയും 10 ദിവസം തടവിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത കുറ്റം ചുമത്തുമെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഏഴു മാസം ഗര്‍ഭിണിയായതിനാല്‍ പരാതിയില്‍ നിന്ന് കുട്ടിയുടെ അമ്മ പിന്‍മാറുകയായിരുന്നു.
സോഷ്യൽ മീഡിയ വിട്ടില്ല
അതേസമയം യുവതി ചെയ്ത കുറ്റത്തിന് മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയ യുവതിയെ വിടാതെ പിന്തുടരുകയാണ്. ഗര്‍ഭിണിയായ യുവതിയ്ക്ക് ഒരു കുഞ്ഞിനോട് എങ്ങനെ ഇങ്ങനെ ചെയ്യാനായി എന്നാണ് ആളുകള്‍ ചോദിക്കുന്നത്. കുഞ്ഞിനെ കാല് വച്ച് വീഴ്ത്തിയതിന് ശേഷം യുവതിയും ഭര്‍ത്താവും അവനെ തിരിഞ്ഞ് നോക്കാതെ ഭക്ഷണം കഴിക്കുന്നത് തുടരുകയായിരുന്നു.












Click it and Unblock the Notifications