കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പുരോഹിതരെ ചൈന തെരുവില്‍ നൃത്തം ചെയ്യിച്ചു

  • By Gokul
Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണകൂടം ഇസ്ലാംമതവിശ്വാസത്തെ നിന്ദിച്ചതായി വീണ്ടും റിപ്പോര്‍ട്ട്. ചൈനയില്‍ മുസ്ലിം വിശ്വാസികള്‍ ഏറെയുള്ള സിന്‍ജിയാങിലെ മത പുരോഹിതന്‍മാരെ കൂട്ടത്തോടെ തെരുവില്‍ നൃത്തം ചെയ്യിപ്പിച്ചതായാണ് പരാതി. തങ്ങളുടെ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രതിജ്ഞ ചൊല്ലിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

രാജ്യ സമാധാനത്തിന് മോശമായതൊന്നും ചെയ്യില്ല, വരുമാനം കമ്യൂണിസ്റ്റ് ഭരണത്തിന് നല്‍കാം, കുട്ടികളെ മതം പഠിപ്പിക്കില്ല, പ്രാര്‍ത്ഥനകളില്‍ നിന്നും മാറിനില്‍ക്കാം തുടങ്ങി മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ തങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചെന്ന് ചിലര്‍ ആരോപിച്ചു.

china-map1

കമ്യൂണിസ്റ്റ് അനുഭാവികളും മുസ്ലീം മതവിശ്വാസികളും അടുത്തിടെയായി പലയിടങ്ങളിലും സംഘര്‍ഷമുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടുത്ത മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്ക് നിഷേധിക്കുന്നെന്നാണ് മുസ്ലീം വിശ്വാസികളുടെ ആരോപണം. എന്നാല്‍, ഇക്കാര്യം ഭരണകൂടം നിഷേധിച്ചിട്ടുണ്ട്.

നേരത്തെ, റംസാനുമായി ബന്ധപ്പെട്ട് നോമ്പ് അനുഷ്ടിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് ആഹ്വാനമുണ്ടായിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി വരുന്ന മാധ്യമ വാര്‍ത്തകള്‍ ഭരണകൂടങ്ങള്‍ നിഷേധിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ചിലര്‍ ഇല്ലാക്കഥകള്‍ വാര്‍ത്തയാക്കുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

English summary
State Islamophobia: China publicly humiliates imams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X