കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഹാനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പണി പോയി... കേസുകള്‍ കുതിക്കുന്നു, പ്രവര്‍ത്തനം മോശം!!

Google Oneindia Malayalam News

ബെയ്ജിംഗ്: വുഹാനില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണകേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍ ഇവിടെ പ്രവര്‍ത്തനം മോശമാണെന്ന് വിലയിരുത്തലുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ അഴിച്ചുപണിക്ക് നിര്‍ബന്ധിതരായിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ചാംഗ്ക്വിംഗ് സ്ട്രീറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും സെക്രട്ടറിയുമായിരുന്ന ഷാങ് യുക്‌സിനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ പാര്‍ട്ടി കമ്മിറ്റിയാണിത്. വുഹാനിലെ സാന്‍മിന്‍ മേഖലയില്‍ കൊറോണ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കനത്ത നടപടി നേരിട്ടത്.

1

വുഹാനിലെ ജിലിന്‍ പ്രവിശ്യ കൊറോണയുടെ രണ്ടാം തരംഗത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. ക്ലസ്റ്റര്‍ കേസുകളാണ് വര്‍ധിക്കുന്നത്. ഒരു മേഖലയിലേക്ക് വീണ്ടും രോഗം വരുന്നതിന്റെ സൂചനയാണിത്. ചൈനയില്‍ ഏറ്റവുമാദ്യം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് വുഹാനിലാണ്. ഇന്ന് മാത്രം അഞ്ച് കേസുകളാണ് ഹുബെയ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഏപ്രിലിന് ശേഷമുള്ള ആദ്യ കേസ് വുഹാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാനില്‍ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാന്‍മിനില്‍ നിന്നാണ് എല്ലാ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ അയ്യായിരത്തോളം താമസക്കാര്‍ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്.

കടുത്ത ജാഗ്രതയിലേക്ക് മാറിയിരിക്കുകയാണ് വുഹാന്‍. ചൈനയില്‍ മാത്രം 17 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏഴെണ്ണം പുറത്ത് നിന്ന് വന്നവരിലാണ് കണ്ടെത്തിയത്. 11 കേസുകള്‍ വസ്ത്രങ്ങള്‍ അലക്കുന്ന സ്ത്രീയുമായി ബന്ധപ്പെട്ടതാണ്. ഷൂലാനിലാണ് ഇത്രയും കേസുകളുള്ളത്. ഇത് ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ്. ഇവിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജിലിന്‍ പ്രവിശ്യയിലാണ് ഷൂലാന്‍. ഇവിടെ കഴിഞ്ഞ ദിവസം സൈനിക നിയമം പ്രഖ്യാപിച്ചിരുന്നു. 2005 പേര്‍ പോസിറ്റീവ് കേസുള്ളവരുമായി ബന്ധപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 290 പേരെ ക്വാന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam

അതേസമയം പുറത്താക്കിയ നേതാവ് വളരെ മോശം പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചത്. ജനവാസമുള്ള മേഖല അടച്ചിടുന്നതിനും തുറക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാന്‍ യുക്‌സിന്‍ ശ്രമിച്ചിരുന്നില്ല. കൂടുതല്‍ പേരെ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താനാണ് ചൈനയുടെ ശ്രമം. 20000 പേര്‍ വരെ ടെസ്റ്റിന് വിധേയമാക്കാനാണ് നീക്കം. വുഹാനില്‍ മാത്രം പ്രകടമായ രോഗലക്ഷണമില്ലാത്തവരില്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 650 പേര്‍ക്കാണ്. ഏപ്രില്‍ എട്ടിനായിരുന്നു വുഹാനിലെ ലോക്ഡൗണ്‍ പിന്‍വലിച്ചത്. ഇതുവരെ ചൈനയില്‍ 83000ത്തോളം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4633 പേരാണ് മരിച്ചത്.

English summary
china sacked wuhan official for mismanagement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X