• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമൈക്രോൺ എത്തിയത് കാനഡ പാഴ്സൽ വഴി; ചൈനയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

Google Oneindia Malayalam News

ഷാങ്ഹായ്: ചൈനയിൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് കാനഡയിൽ നിന്നും വരുന്ന വിദേശ പാഴ്സൽ വഴിയെന്ന് അധികൃതർ. നിലവിലെ രോഗ വ്യാപന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ചൈന എത്തിരിക്കുകയാണ്.

മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും കൈയുറ ധരിക്കണമെന്നുമാണ് ജനങ്ങളോട് ചൈന അഭ്യർത്ഥിച്ചത്. ഇതിനു പിന്നാലെ അധികാരികൾക്കും ചൈന നിർദ്ദേശം നൽകി. വിദേശത്ത് നിന്നും എത്തുന്ന പാഴ്സൽ അണുവിമുക്തമാക്കുന്ന പ്രക്രിയ വേഗത്തിലാക്കണം.

ഇതിനായി അധികാരികൾ പ്രതിജ്ഞ എടുക്കണം. തപാൽ ജീവനക്കാർ പൂർണമായും വാക്സിനേഷൻ സ്വീകരിക്കണം എന്നിങ്ങനെയാണ് ചൈന നിർദ്ദേശങ്ങൾ.

1

തലസ്ഥാനത്ത് വിൻഡർ ഒളിമ്പിക്സ് ഗെയിംസ് വരാൻ ഇരിക്കുകയാണ്. ഇതിന് മൂന്നാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചൈന പുതിയ വകഭേദത്തിന് എതിരായ മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മറ്റ് നഗരങ്ങളിൽ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രവർത്തിക്കണമെന്നും ചൈന അഭ്യർത്ഥിച്ചു. അതിനൊപ്പം തന്നെ വിദേശ സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കുക എന്ന് സ്റ്റേജ് ബ്രോഡ്കാസ്റ്റ് സി സി ടി വി ഇന്നലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

യുവതി പരാതി നല്‍കി; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്, തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്യുവതി പരാതി നല്‍കി; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്, തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്

2

സുരക്ഷയുടെ ഭാഗമായി മാസ്ക്കും കയ്യുറകളും കൃത്യമായും ധരിക്കണം. അതിനു ശേഷം മാത്രം വിദേശത്ത് നിന്നും എത്തുന്ന സാധനങ്ങൾ തുറക്കണമെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമൈക്രോൺ വകഭേദം ബാധിച്ച വ്യക്തി ഇത്തരത്തിൽ വിദേശത്ത് നിന്നും എത്തിയ ഒരു പാഴ്സൽ പൊട്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇത് കാനഡയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ് , ഹോങ്കോംഗ് എന്നിവയിലൂടെ കടന്നു വന്ന പാക്കേജാണ്. ആരോഗ്യ വിഭാഗം അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.വ്യക്തികൾ സ്വയം പ്രതിരോധിക്കുന്നതിന്റെ ആവശ്യകതയെ ഈ കൊറോണ വൈറസ് രോഗം സ്ഥിരീകരണത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.

3

അതേ സമയം, വിദേശത്ത് നിന്നുള്ള പാഴ്സലുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ നിർദ്ദേശം മുന്നോട്ടു വച്ചിരുന്നു. ശീതീകരിച്ച മാംസം, മത്സ്യം എന്നിവയിലൂടെ കൊവിഡ് പടരാമെന്നും ചൈന വ്യക്തമാക്കുന്നു. 2019 അവസാനത്തോടെ മധ്യ നഗരമായ വുഹാനിലാണ് കൊവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് വരും ആഴ്ചയിൽ തന്നെ നഗരങ്ങളിൽ കേസുകൾ ഉയരുന്ന സാഹചര്യമുണ്ടായി. തുടർന്ന് വൈറസിനെതിരെ ഉള്ള പോരാട്ടം. എന്നാൽ , ഇപ്പോൾ പുതിയ വകഭേദത്തിന് എതിരെയുളള പോരാട്ടത്തിലാണ് ചൈന. രോഗലക്ഷണങ്ങളോടെ തന്നെ ചൈനയിൽ ഇന്ന് 127 മൈക്രോൺ വകഭേദം കേസുകൾ കണ്ടെത്തി.

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അബുദാബി - മദീന വിമാന സർവീസ് നിർത്തിവച്ചതായി ഇത്തിഹാദ് എയർവെയ്സ്വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അബുദാബി - മദീന വിമാന സർവീസ് നിർത്തിവച്ചതായി ഇത്തിഹാദ് എയർവെയ്സ്

4

അതേ സമയം, ചൈനയിൽ എത്തിയതിനുശേഷം , അന്താരാഷ്ട്ര തപാൽ അണുവിമുക്തം ആക്കണം എന്നും അന്താരാഷ്ട്ര പാഴ്സൽ പ്രോസസ് വിതരണം ചെയ്യുന്ന വ്യക്തികൾക്ക് കൊവിഡ് വാക്സിനേഷനും ബൂസ്റ്റർ ഡോസും നൽകണമെന്നും സ്റ്റേറ്റ് പോസ്റ്റ് ബ്യൂറോ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,38,018 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്ത്യയുടെ കോവിഡ് കേസുകളിൽ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിരിക്കുന്നത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 2.58 ലക്ഷം പ്രതിദിന കേസുകളേക്കാൾ 7 ശതമാനം കുറവാണ് ഇന്ന് പുറത്തു വിട്ട റിപ്പോർട്ടുകൾ. ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

5

അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 310 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 486,761 ആയി. എന്നാൽ, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 3.75 കോടിയാണ്. ഇതിൽ ഒമൈക്രോൺ വകഭേദ കേസുകൾ 8,891 ആണ്. ഡൽഹി അടക്കമുള്ള പലയിടത്തും രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോട്ടുകൾ കാണിക്കുന്നു. കഴിഞ്ഞ മണിക്കൂറിനിടെ 12,528 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്.

cmsvideo
  How To Do Self Testing Of COVID | Oneindia Malayalam
  English summary
  China says that, the Omicron cases were reported through parcels from Canada
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X