കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ ജി20യിലെ സുപ്രധാന അംഗം, മറ്റുള്ളവര്‍ വിചാരിച്ചാല്‍ പുറത്താക്കാനാവില്ലെന്ന് ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: യുക്രൈന്‍ വിഷയത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന റഷ്യയെ വീണ്ടും പിന്തുണച്ച് ചൈന. ജി20യിലെ സുപ്രധാനപ്പെട്ട അംഗമാണ് റഷ്യയെന്ന് ചൈന വ്യക്തമാക്കി. നേരത്തെ അമേരിക്ക റഷ്യയെ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ വിഷയത്തില്‍ അടക്കം നയതന്ത്രപരമായ സംരക്ഷണമാണ് ചൈന റഷ്യക്ക് നല്‍കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിന്റെ പ്രധാന വേദിയാണ് ജി20 എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. റഷ്യ ഇതില്‍ സുപ്രധാനപ്പെട്ട അംഗമാണ്. ഇതിലെ ഒരു അംഗത്തിനും മറ്റൊരു അംഗത്തെ പുറത്താക്കാനാവില്ലെന്ന് വാങ് വെന്‍ബിന്‍ പറഞ്ഞു.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

1

കഴിഞ്ഞ ദിവസം റഷ്യക്കെതിരെയുള്ള നടപടികള്‍ യുഎസ് കടുപ്പിച്ചിരുന്നു. റഷ്യയെ അന്താരാഷ്ട്ര വേദികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പരമാവധി സമ്മര്‍ദം ചെലുത്തുമെന്ന് യുഎസ് അറിയിച്ചിരുന്നു. റഷ്യയുമായി ഇനിയുള്ള കാലം പണ്ടുള്ളത് പോലെ ബന്ധം തുടരാനാവില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. അതേസമയം യുക്രൈനിലെ സാഹചര്യങ്ങള്‍ മോശമായി തുടരുകയാണ്. യുക്രൈനുമായി ബന്ധപ്പെട്ട് യുഎന്നില്‍ ഇന്ന് മൂന്ന് പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. യുക്രൈനിലെ പ്രതിസന്ധികള്‍ക്ക് കാരണക്കാര്‍ റഷ്യയാണെന്ന് ഉറപ്പിക്കുന്നതാണ് ഈ പ്രമേയങ്ങള്‍.

അതേസമയം റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി യുക്രൈന്‍ നേതാക്കള്‍ രംഗത്തെത്തി. രക്ഷാപ്രവര്‍ത്തകരെ റഷ്യ തടയുന്നു എന്നാണ് ആരോപണം. 15 രക്ഷാപ്രവര്‍ത്തകരെയും ഡ്രൈവര്‍മാരെയും റഷ്യ തടഞ്ഞുവെച്ചെന്ന് നേതാക്കള്‍ പറയുന്നു. ഇവര്‍ മരിയോപോളിലേക്ക് ഭക്ഷ്യസാധനങ്ങള്‍ അടക്കം എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. മരിയോപോള്‍ റഷ്യന്‍ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ കാരണം നഗരമാകെ തകര്‍ന്ന് നില്‍ക്കുകയാണ്. ആളുകള്‍ ആഴ്ച്ചകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്തയിലാണ്. ഒരുലക്ഷത്തോളം ആളുകള്‍ ഇപ്പോഴും മരിയോപോളിലുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കി പറയുന്നു.

തുടര്‍ച്ചയായി ഇരുപത് ദിവസമാണ് മരിയോപോളില്‍ ബോംബിംഗ് നടക്കുന്നതെന്ന് നഗരവാസിയായിരുന്ന വിക്ടോറിയ ടോട്‌സന്‍ പറയുന്നു. ഇവര്‍ പോളണ്ടിലേക്ക് നാടുവിട്ട വ്യക്തിയാണ്. ഓരോ അഞ്ച് സെക്കന്‍ഡിലും അതിരൂക്ഷമായ ബോംബിംഗാണ് നടക്കുന്നതെന്നും, കഴിഞ്ഞ അഞ്ച് ദിവസം അതിരൂക്ഷമായിരുന്നു സാഹചര്യമെന്നും വിക്ടോറിയ പറയുന്നു. ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലും, കുട്ടികളുടെ സ്‌കൂളുകളിലും, ആര്‍ട്ട് സ്‌കൂളുകളിലും അടക്കമാണ് സ്‌ഫോടനം നടക്കുന്നത്. നഗരത്തിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നത് പോലും റഷ്യ തടയുകയാണെന്ന് സെലിന്‍സ്‌കി പറഞ്ഞിരുന്നു. നഗരത്തിന്റെ പ്രതിരോധത്തെ പൂര്‍ണമായും തകര്‍ക്കാനാണ് ശ്രമം.

Recommended Video

cmsvideo
പുടിനെ തീര്‍ക്കുമെന്ന് റഷ്യന്‍ സൈനീകര്‍. റഷ്യക്ക് തിരിച്ചടി | Oneindia Malayalam

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

English summary
china supports russia says they are important member of g20, rejects us boycott calls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X