കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ഓഫ് ഏദന്‍:ക്രെഡിറ്റ് മുഴുവന്‍ ചൈനയ്ക്ക്,ഇന്ത്യന്‍ നാവികയുടെ സേവനം തള്ളി ചൈന,തര്‍ക്കം രൂക്ഷം

Google Oneindia Malayalam News

ബെയ്ജിംഗ്: ഗള്‍ഫ് ഓഫ് ഏദനില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത ചരക്കുകപ്പല്‍ മോചിപ്പിച്ചതിന്റെ പ്രശസ്തി അവകാശപ്പെട്ട് ചൈന. ദൗത്യത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്ക് തള്ളിക്കളഞ്ഞുകൊണ്ടാണ് ചൈനീസ് നാവിക സേന പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്.

ടുവാലുവാന്‍ ചരക്കു കപ്പലിനെ മോചിപ്പിക്കാന്‍ ചൈനയുടെ പ്രത്യേക സ്‌പെഷ്യല്‍ സേനയുടെ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കിയത് ഇന്ത്യന്‍ നാവികസേനയുടെ ചേതക് ഹെലികോപ്റ്ററുകളാണ്. എന്നാല്‍ ദൗത്യം വ്യക്തമാക്കുന്നത് കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ പോരാടാനുള്ള ചൈനീസ് നാവിക സേനയുടെ സ്വാധീനമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹ്വാ ചുന്യിംയിംഗ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്ക് പരാമര്‍ശിക്കാത്തതിനെ ചോദ്യം ചെയ്തതിനെ ചോദ്യം ചെയ്തതോടെ പ്രതിരോധമന്ത്രാലയത്തെ സമീപിക്കാമെന്നാണ് ഹുവാ വ്യക്തമാക്കിയത്.

ചൈനീസ് ഇന്ത്യ നാവികസേനാ ദൗത്യം

ചൈനീസ് ഇന്ത്യ നാവികസേനാ ദൗത്യം

ഏപ്രില്‍ എട്ടിന് അഞ്ച് മണിയ്ക്കാണ് ചൈനീസ് നാവിക സേനയുടെ 25ാമത്തെ നാവിക കപ്പല്‍ വ്യൂഹത്തിന്റെ സഹായത്തോടെ ഗള്‍ഫ് ഓഫ് ഏഡനില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ടുവാലോണ്‍ ഒഎസ്35നെ മോചിപ്പിച്ചത്.

യുദ്ധക്കപ്പലുകള്‍ രക്ഷയായി

യുദ്ധക്കപ്പലുകള്‍ രക്ഷയായി

മലേഷ്യയിലെ കെലാങ്ങില്‍ നിന്ന് യെമനിലെ ഏദനിലേയ്ക്ക് ചരക്കുമായി പുറപ്പെട്ട കലാണ് കൊള്ളക്കാരുടെ കയ്യിലകപ്പെട്ടത്. ദക്ഷിണ പസഫിക്കിലെ രാജ്യമായ ടുവാലുവിന്റെതാണ് കപ്പല്‍. ചരക്കുകപ്പലില്‍ നിന്ന് അപായ സൂചന ലഭിച്ചതോടെ ഇന്ത്യന്‍ യുദ്ധകപ്പലുകളായ ഐഎന്‍സ് മുംബൈ, ഐഎന്‍എസ് തര്‍കാഷ് എന്നിവ ദൗത്യത്തിനായി തിരിക്കുകയായിരുന്നു. ഇന്ത്യന്‍, ചൈനീസ് കമാന്‍ഡോകള്‍ സംയുക്തമായി ആക്രമിക്കാന്‍ തുടങ്ങിയതോടെ കപ്പലിന്റെ നിയന്ത്രണം ഉപേക്ഷിച്ച് കടല്‍ക്കൊള്ളക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

സുരക്ഷയ്ക്ക് ഇന്ത്യന്‍ പടക്കപ്പലുകള്‍

സുരക്ഷയ്ക്ക് ഇന്ത്യന്‍ പടക്കപ്പലുകള്‍

മാര്‍ച്ചില്‍ ശ്രീലങ്കന്‍ ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിക്കൊണ്ടായിരുന്നു ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ സംഘം പ്രദേശത്ത് സാന്നിധ്യമുറപ്പിക്കുന്നത്. ഇതിന് പുറമേ ഏപ്രില്‍ ആദ്യം ഇന്ത്യന്‍ ബോട്ട് പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയിരുന്നു. ഈ രണ്ട് സംഭവങ്ങളുണ്ടായതോടെ ഇന്ത്യന്‍ നാവിക സേനയും നാറ്റോ ഉള്‍പ്പെടെയുള്ള സൈനിക സഖ്യങ്ങളും ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ത്യയുടെ നാല് പടക്കപ്പലുകള്‍ ഈ മേഖല നിരീക്ഷിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനുമായി പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

ചേതക് ഹെലികോപ്റ്റര്‍

ചേതക് ഹെലികോപ്റ്റര്‍

ഇന്ത്യന്‍ നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററാണ് പിഎല്‍എ നാവികസേന ബോട്ടുകള്‍ക്ക് ആന്റി പൈറസി ഓപ്പറേഷന് നേതൃത്വം നല്‍കിയത്. എന്നാല്‍ ആന്റി പൈറസി ഓപ്പറേഷന് ശേഷം ചൈന ഇന്ത്യയുടെ പങ്കാളിത്തത്തിന് നന്ദി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇന്ത്യയുടെ പങ്ക് നിരാകരിക്കുകയായിരുന്നു.

തര്‍ക്കത്തിന് പുറത്തെ സഹകരണം

തര്‍ക്കത്തിന് പുറത്തെ സഹകരണം

ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളുടേയും ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നുനവെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ഇതൊന്നും തടസ്സമായിരുന്നില്ലെന്ന സന്ദേശമാണ് സംയുക്ത ഓപ്പറേഷന്‍ നല്‍കുന്നത്. ടിബറ്റ് അവകാശവാദമുന്നയിയ്ക്കുന്ന അരുണാചലിലെ തവാങ് സന്ദര്‍ശിക്കുന്നതിനെതിരെയുള്ള ചൈനയുടെ മുന്നറിയിപ്പ് തള്ളിക്കളഞ്ഞ ഇന്ത്യ ഏപ്രില്‍ ആദ്യവാരം ദലൈലാമയ്ക്ക് ആദിത്യമരുളുകയും ചെയ്തിരുന്നു.

English summary
China on Monday claimed full credit for rescuing a cargo ship hijacked by Somali pirates in the strategic Gulf of Aden, ignoring Indian Navy's role in the operation. A Chinese navy statement omitted any reference to the Indian Navy in providing helicopter cover to the Chinese ship whose special forces boarded the Tuvaluan ship under hijack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X