കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ചൈന ഇറങ്ങുന്നു... ഇനി കളിമാറും, ഐസിസ് കെട്ടുകെട്ടും; അമേരിക്ക പിന്‍വാങ്ങും?

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ ഐസിസിന്റെ അവസ്ഥ ദയനീയമാണെന്നാണ് അമേരിക്ക പറയുന്നത്. ഐസിസിന്റെ മൂന്നിലൊന്ന് പോരാളികളേയും തങ്ങള്‍ കൊന്നൊടുക്കിയെന്നാണ് വാദം. താവളങ്ങളില്‍ പലതും തിരിച്ചുപിടിച്ചിട്ടുണ്ട്. പക്ഷേ ദൗത്യം പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങാനുള്ള അമേരിക്കന്‍ തന്ത്രമാണോ ഈ അവകാശവാദങ്ങളെല്ലാം?

എന്നാല്‍ സംഗതി ഇപ്പോള്‍ അമേരിക്കയുടെ കൈയ്യില്‍ നില്‍ക്കുന്നില്ലെന്നതാണ് സത്യം. സിറിയയില്‍ ഐസിസിനെ തുരത്തി ഒടുവില്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാനുള്ള അമേരിക്കന്‍ മോഹം നടക്കാന്‍ പോകുന്നില്ല.

സിറിയയില്‍ ചൈന ഇറങ്ങുകയാണ്. ഇത്രനാളും റഷ്യ-ഇറാന്‍ സഖ്യത്തിന് ധാര്‍മിക പിന്തുണ നല്‍കിപ്പോന്നിരുന്ന ചൈന ഇനി സൈനിക സഹായവും നല്‍കും. തുര്‍ക്കിയും കൂടെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസ് മാത്രമല്ല, അമേരിക്കയും സിറിയയില്‍ നിന്ന് കെട്ട്‌കെട്ടും!!!

റഷ്യയ്‌ക്കൊപ്പം

റഷ്യയ്‌ക്കൊപ്പം

ഐസിസിനെതിരെ സിറിയന്‍ സൈന്യത്തിനൊപ്പം ആദ്യം പോരാട്ടം തുടങ്ങിയത് റഷ്യ ആയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആയിരുന്നു ഇത്. അതിന് ശേഷം ചൈന പിന്തുണ അറിയിക്കുകയും ചെയ്തു.

സൈനിക ഇടപെടല്‍

സൈനിക ഇടപെടല്‍

തുടക്കത്തില്‍ സൈനിക ഇടപെടല്‍ ഉണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ചൈന അതില്‍ നിന്ന് പിന്‍മാറി. സിറിയ ലക്ഷ്യമാക്കി ചൈനയുടെ പടക്കപ്പലുകള്‍ പുറപ്പെടുക വരെ ഉണ്ടായിരുന്നു.

സൈനികപരിശീലനം

സൈനികപരിശീലനം

സിറിയന്‍ സൈന്യത്തിന് പരിശീലനം നല്‍കുക എന്നതായിരുന്നു അവരുടെ അടുത്ത നടപടി. സിറിയയില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിയ്ക്കുകയും ചെയ്തു.

കടുപ്പിയ്ക്കുന്നു

കടുപ്പിയ്ക്കുന്നു

ഇത്രനാളും ചെയ്തത് പോലെ ആയിരിക്കില്ല ഇനി ചൈനയുടെ ഇടപെടല്‍ എന്നാണ് സൂചന. സൈനിക പരിശീലനത്തിനപ്പുറം സൈനിക നടപടിയും ഉടന്‍ തുടങ്ങിയേക്കും.

അമേരിക്ക

അമേരിക്ക

സിറിയയില്‍ ഐസിസിനെതിരെയുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിക്കൊണ്ടിരിയ്ക്കുകയാണ് എന്നാണ് സൂചന. ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ച് പാവ ഭരണകൂടം കൊണ്ടുവരിക എന്ന അമേരിക്കന്‍ ലക്ഷ്യം വിലപ്പോവില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണിത്.

അസദ് പറഞ്ഞത്

അസദ് പറഞ്ഞത്

ഐസിസിനെ ഉന്മൂലനം ചെയ്ത് കഴിഞ്ഞാല്‍ സിറിയയുടെ പുനര്‍നിര്‍മാണത്തിന് മുഖ്യപരിഗണന റഷ്യയ്ക്കും ചൈനയ്ക്കും ആകുമെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയ്ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.

ഷാങ്ഹായ് കോ ഓപ്പറേഷന്‍

ഷാങ്ഹായ് കോ ഓപ്പറേഷന്‍

ചൈനയും റഷ്യയും അടക്കം 17 രാജ്യങ്ങള്‍ ചേര്‍ന്നതാണ് ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍. സാമ്പത്തിക സഖ്യമാണെങ്കിലും ഇവര്‍ സൈനിക സഖ്യത്തിലേക്ക് കൂടി നീങ്ങുന്നതിന്റെ സൂചനയാണ് സിറിയയില്‍ പ്രകടമാകുന്നത്.

ഇറാന്‍

ഇറാന്‍

ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ തുടക്കം മുതലേ റഷ്യയ്‌ക്കൊപ്പം ഇറാന്‍ ഉണ്ട്. ഐസിസിനെതിരെയുള്ള പോരാട്ടത്തിന് ഇറാന്റെ വ്യോമസേനാ താവളവും റഷ്യ ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തുര്‍ക്കിയും

തുര്‍ക്കിയും

ശത്രുത മറന്ന് പൊതുശത്രുവിനെതിരെ പോരാടാനാണ് തുര്‍ക്കി ഇപ്പോള്‍ റഷ്യയോട് ആഹ്വാനം ചെയ്യുന്നത്. അമേരിക്കന്‍ ഇടപെടല്‍ കൊണ്ട് നേട്ടമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തുര്‍ക്കിയുടെ മനംമാറ്റം.

എണ്ണപ്പാടങ്ങള്‍?

എണ്ണപ്പാടങ്ങള്‍?

എന്തിനാണ് റഷ്യയും ചൈനയും എല്ലാം സിറിയയ്ക്ക് സഹായവുമായി എത്തുന്നത് എന്തിനാണ്. റഷ്യയും സിറിയയും തമ്മിലുള്ള പൂര്‍വ്വകാല സൗഹദം മാറ്റി നിര്‍ത്തിയാല്‍ സമൃദ്ധമായ എണ്ണപ്പാടങ്ങള്‍ തന്നെയാണ് എല്ലാവരുടേയും ലക്ഷ്യം.

English summary
China is set to increase its involvement in the Middle East by providing military training and humanitarian aid in Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X