ബുദ്ധിസ്റ്റ് മീറ്റില്‍ ദലൈലാമ; ഇന്ത്യയെ വിറപ്പിച്ച് ചൈന, താക്കീത് വകവെയ്ക്കാതെ ഇന്ത്യ!!

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: ബീഹാറില്‍ അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സെമിനാറില്‍ പങ്കെടുക്കാന്‍ ദലൈലാമയെ ക്ഷണിച്ചതില്‍ ഇന്ത്യയ്ക്ക് താക്കീതുമായി ചൈന. ഇന്ത്യാ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബുദ്ധിസ്റ്റ് സെമിനാറില്‍ പങ്കെടുക്കാന്‍ 14ാമത്തെ ലാമയായ ദലൈലാമയെ ക്ഷണിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചിട്ടുള്ളത്. ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളിലാണ് ഇന്ത്യയ്ക്ക് താക്കീത് നല്‍കിയിട്ടുള്ളത്. 81കാരനായ ലാമയാണ് ഇന്റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ ബുദ്ധിസം എന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് 17നായിരുന്നു പരിപാടി.

21ാം നൂറ്റാണ്ടിലെ ബുദ്ധിസത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബുദ്ധ സന്യാസിമാരും പണ്ഡിതരും സെമിനാറില്‍ പങ്കെടുത്തു. ഉഭയകക്ഷി ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകുമെന്നാണ് ചൈന ഉന്നയിക്കുന്ന ഭീഷണി. നേരത്തെ ദലൈലാമയെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെതിരെ താക്കീതുമായി ചൈനീസ് വിദേശകാര്യ വക്താവും ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. തര്‍ക്ക പ്രദേശത്ത് ലാമ സന്ദര്‍ശിക്കുന്നതിനെ നിശിതമായി എതിര്‍ക്കുന്ന ചൈന ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

dalai-lama

ദലൈലാമയെ വിമതനായി കണക്കാക്കുന്ന ചൈന ഇന്ത്യയുമായുള്ള ലാമയ്ക്കുള്ള എല്ലാ ബന്ധങ്ങളെയും എതിര്‍ത്ത് നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നവും ദലൈലാമ വിഷയവും സംബന്ധിച്ചുള്ള പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയ്ക്ക് അവബോധമുണ്ടെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ജെംഗ് ചൂണ്ടിക്കാണിക്കുന്നു.

English summary
China on Monday warned India not to go against its "core concerns" to avoid "disruption" in bilateral ties after New Delhi invited the Tibetan spiritual leader Dalai Lama to an international Buddhist seminar in Bihar.
Please Wait while comments are loading...