സിന്ധു നദിയില്‍ പാകിസ്താന് വേണ്ടി ചൈന അണക്കെട്ട് നിര്‍മിക്കും: ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച്....

  • By: രശ്മി നരേന്ദ്രൻ Read more at: http://malayalam.oneindia.com/news/international/china-will-make-dam-project-india-objects-to-part-of-its-cpec-project-in-pakistan-174355.html
Subscribe to Oneindia Malayalam

ദില്ലി: കശ്മീരില്‍ ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുറച്ച് പാകിസ്താന്‍. അണക്കെട്ട് നിര്‍മാണത്തിന് ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പാകിസ്താന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ അതി ശക്തമായ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ് ഈ നീക്കം.

ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആണ് സിന്ധുനദിക്ക് കുറുകെ പാകിസ്താന്‍ അണക്കെട്ട് പണിയാന്‍ ഒരുങ്ങുന്നത്. ദിയമെര്‍-ഭാഷ ഡാം പദ്ധതി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

പാകിസ്താന്‍ ഈ പദ്ധതി നേരത്തെ തന്നെ തയ്യാറാക്കിയതായിരുന്നു. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോക ബാങ്കും എഡിബിയും ഇതിന് വായ്പ നിഷേധിക്കുകയായിരുന്നു.

സാമ്പത്തിക ഇടനാഴി

സാമ്പത്തിക ഇടനാഴി

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി സിന്ധു നദിയില്‍ അണക്കെട്ട് പണിയാന്‍ പാകിസ്താന് ചൈന സഹായം നല്‍കും എന്നാണ് വാര്‍ത്ത. പാകിസ്താന്റെ ഔദ്യോഗിക റേഡിയോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എവിടെയാണ് സ്ഥലം

എവിടെയാണ് സ്ഥലം

സിന്ധു നദിയില്‍ ആണ് അണക്കെട്ട് നിര്‍മിക്കുന്നത്. ദിയമെര്‍-ഭാഷ ഡാം പദ്ധതി എന്നാണ് പേര്. കശ്മീരിന്റെ ഭാഗമായ ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് ഇത്.

ലോകബാങ്ക് നിഷേധിച്ച പദ്ധതി

ലോകബാങ്ക് നിഷേധിച്ച പദ്ധതി

അണക്കെട്ട് നിര്‍മാണത്തിനായി പാകിസ്താന്‍ ആദ്യം സമീപിച്ചത് ലോക ബാങ്ക് സഹായത്തിനായിരുന്നു. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോക ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

എഡിബിയും

എഡിബിയും

ലോകബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനെ (എഡിബി) സമീപിച്ചു. എന്നാല്‍ ഇന്ത്യന്‍ എതിര്‍പ്പ് കണക്കിലെടുത്ത് എഡിബിയും വായ്പ നിഷേധിക്കുകയായിരുന്നു.

ചൈനയുടെ സഹായം

ചൈനയുടെ സഹായം

അണക്കെട്ട് നിര്‍മിക്കാന്‍ ചൈന സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ മാസം പാകിസ്താന്‍ മന്ത്രി റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് സത്യമാവുകയാണ്.

English summary
Pakistan claimed on Monday that China has offered to make a dam project on the Indus River that India objects to, a part of the China-Pakistan Economic Corridor (CPEC) , said the state-run Radio Pakistan.
Please Wait while comments are loading...