ചൈനീസ് വിമാനത്താവളത്തില്‍വച്ച് അപമര്യാദയായി പെരുമാറി: പരാതിയുമായി ഇന്ത്യക്കാരന്‍, പിന്നില്‍!!

  • Written By:
Subscribe to Oneindia Malayalam

ബീജിങ്: ചൈനീസ് വിമാനത്താവളത്തില്‍ വച്ച് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്ന് ഇന്ത്യക്കാരന്‍. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ വെച്ച് ചൈനീസ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം ഷാങ്ഹായ് വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഷാങ്ഹായ് വിമാനത്താവള അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ഡയറക്ടര്‍ സത്നം സിംഗ് ചഹലാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള പെരുമാറ്റം സംബന്ധിച്ച് സുഷമാ സ്വരാജിന് കത്തയച്ചത്. വീല്‍ചെയറിലുള്ള യാത്രക്കാര്‍ക്കുള്ള എക്സിറ്റ് ഗേറ്റില്‍ വച്ചായിരുന്നു സംഭവം.

-plane

​എന്നാല്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ആരോപണം നിഷേധിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സംഭവം സ്ഥിരീകരിച്ചില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുനിന്നുമുള്ള യാത്രക്കാര്‍ക്ക് മികച്ച സേവനമാണ് നല്‍കിവരുന്നതെന്ന് അവകാശപ്പെട്ട എയര്‍ലൈന്‍സ് സംഭവം നിഷേധിച്ചിട്ടുണ്ട്.

ആഗസ്റ്റ് ആറിനാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സില്‍ ദില്ലില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേയ്ക്ക് യാത്ര ചെയ്യാനെത്തിയപ്പോള്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നും ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്‍റെ അടുത്ത വിമാനത്തിലാണ് പിന്നീട് ചഹാല്‍ സാന്‍ഫ്രാസിസ്കോയിലേയ്ക്ക് പോയത്. സിക്കിം സെക്ടറില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയിലെത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സംഭവമെന്നതാണ് ഏറെ നിര്‍ണ്ണായകം.

English summary
India has taken up with China a complaint filed by an Indian passenger alleging misbehaviour with Indians at the Shanghai Pudong international airport by the staff of a Chinese airline, sources said today.
Please Wait while comments are loading...