ഒടുവില്‍ എല്ലാം സമ്മതിച്ചു, തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു; വെളിപ്പെടുത്തലുമായി ചൈനീസ് അംബാസഡര്‍
ബീജിംഗ്: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തില്‍ തങ്ങളുടെ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആംഗീകരിച്ച് ചൈന. ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തില്‍ ചൈീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയിലെ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോംഗ് ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഏത് റാങ്കിലുള്ള സൈനികരാണ് കൊല്ലപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. കഠിനമായ ശാരീരിക സംഘട്ടനങ്ങളും മരണങ്ങളും രണ്ട് ഭാഗത്ത് സംഭവിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

Recommended Video
അതേസമയം, ഇന്ത്യയില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ അടക്കം വെളിപ്പെടുത്തിയെങ്കിലും ചൈന ഇതുവരെ അതിന് തയ്യാറായില്ല. ഇന്ത്യയിലെ ചൈനീസ് എന്നാല്‍ ചൈനീസ് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്ന് സമ്മതിക്കുമ്പോഴും ഏത് ഭാഗത്ത് നിന്നാണ് സംഘര്‍ഷം രൂപപ്പെട്ടതെന്ന കാര്യത്തെ കുറിച്ചും ചൈന ഒരക്ഷരം മിണ്ടുന്നില്ല. ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോംഗിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം ചൈനീസ് എംബസിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ജൂണ്‍ 15ന് നടന്ന ഏറ്റുമുട്ടലില്‍ ചൈനയുടെ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടുവെന്ന് ചൈന നേരത്തെ സ്മതിച്ചിരുന്നു. ഗല്‍വലാനില്‍ നടക്കുന്ന സൈനികതല ചര്‍ച്ചയില്‍ ഇക്കാര്യം ചൈന സ്ഥിരീകരിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗല്‍വാന്‍ താഴ് വരയില്‍ ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടു എന്നാണ് ചൈനയുടെ സ്ഥിരീകരണം. സംഭവം നടന്ന ഒരാഴ്ച പിന്നിട്ടപ്പോള്‍ ആണ് അവര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുള്ളത്. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട് എന്നായിരുന്നു ഇന്ത്യ പുറത്ത് വിട്ട കണക്ക്.
ഇതിന് പിന്നാലെ, ചൈനീസ് സര്‍ക്കാര്‍ മാധ്യമവും തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നുണ്ട്. എത്ര പേര് കൊല്ലപ്പെട്ടു എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും, തങ്ങള്‍ക്ക് ആള്‍നാശം സംഭവിച്ചതായി സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ് വ്യക്തമാക്കുന്നുണ്ട്. പ്രശ്നം കൂടുതല്‍ രൂക്ഷമാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആണ് തങ്ങള്‍ തങ്ങളുടെ സൈനികര്‍ക്കുണ്ടായ നഷ്ടങ്ങള്‍ പുറത്ത് വിടാത്തത് എന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം 20 ല്‍ കുറവാണെങ്കില്‍ അത് ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കും എന്നാണ് ഇവരുടെ വാദം.
എന്നാല്‍ 40 ഓളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് ചൈന നിരസിച്ചിരുന്നു. 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് വ്യാജവാര്‍ത്തയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ ചൂണ്ടിക്കാണിക്കുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ചൈന- ഇന്ത്യ സൈന്യങ്ങള്‍ തമ്മില്‍ ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചകള്‍ നടന്നിരുന്നു. ജൂണ്‍ ആറിനാണ് ഒന്നാംഘട്ട ചര്‍ച്ചകള്‍ നടന്നത്. ജൂണ്‍ 15ലെ സംഘര്‍ഷത്തോടെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ഇതോടെ 3,500 കീലോമീറ്റര്‍ വരുന്ന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വര്‍ധിപ്പിച്ചിരുന്നു.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications