കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സ്കൂളുകളില്‍ കന്യകമാര്‍ക്കായി ബിസിസുകാര്‍ കോടികള്‍ മുടക്കുന്നു, കാണൂ

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിങ്: കന്യകമാര്‍ക്ക് വേണ്ടി ചൈനയിലെ പ്രമുഖ സ്‌കൂളുകളില്‍ കോടികള്‍ വാരിയെറിഞ്ഞ് വന്‍കിട ബിസിനസ് പ്രമാണിമാര്‍. ചൈനയിയെ ഷാന്‍സി പ്രവിശ്യയിലാണ് കന്യകമാര്‍ക്കായി ചൈനീസ് ബിസിനസുകാര്‍ കോടികള്‍ മുടക്കുന്നത്. ഷാന്‍സിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനികൾക്ക് വേണ്ടിയാണ് പണം മുടക്കുന്നത്. പെണ്‍കുട്ടികളെ തങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് വേണ്ടി സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്ക് പണം നല്‍കുകയാണ് പ്രമാണിമാര്‍. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കന്യകമാരെ ചില ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുന്നതിനും ഇതിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് ഷാന്‍സിയില്‍ ബിസിനസ് പ്രമുഖര്‍ എത്തുന്നത്. പത്താം തരത്തിലുള്ള കുട്ടികളാണ് പെണ്‍വാണിഭത്തിന് ഇരയാകുന്നത്. കുട്ടികളില്‍ കന്യകമാരെ കണ്ടെത്തുകയും അവരെ ബിസിനസ് പ്രമുഖര്‍ക്ക് എത്തിച്ച് നല്‍കേണ്ടതിന്റെയും ഉത്തരവാദിത്തം പതിനൊന്നാം ക്ളാസിലെ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ക്കാണ്.

ഇതിനായി വിദ്യാര്‍ഥിനികള്‍ക്ക് വന്‍ തുക നല്‍കുകയും ചെയ്യുന്നു. പണത്തിന് വേണ്ടി സീനിയര്‍ വിദ്യാര്‍ഥിനികള്‍ ജീനിയര്‍ വിദ്യാര്‍ഥിനികളെ പൂട്ടിയിടുകയും മര്‍ദ്ദിയ്ക്കുകയും ചെയ്യുന്നു. ചൈനയിലെ പെണ്‍വാണിഭത്തിന്റെ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ ഇതാ...

കന്യകമാര്‍ക്കായി കോടികള്‍ മുടക്കുന്ന ചൈനീസ് പ്രമാണിമാര്‍

കന്യകമാര്‍ക്കായി കോടികള്‍ മുടക്കുന്ന ചൈനീസ് പ്രമാണിമാര്‍

ചൈനയിലെ ബിസിനസ് പ്രമുഖരാണ് ഷാന്‍സിയിലെ കന്യകമാര്‍ക്ക് വേണ്ടി പണം മുടക്കുന്നത്. 300,000 ഡോളര്‍ ഇത്തരത്തില്‍ മുടക്കിയെന്നാണ് ആരോപണം. ഷാന്‍സിയിലെ ജനങ്ങളാണ് സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളെത്തേടിയാണ് ആവശ്യക്കാരെത്തുന്നത്

ഇങ്ങനെയാണ് 'ബിസിനസ്'

ഇങ്ങനെയാണ് 'ബിസിനസ്'

സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ക്ക് പണം നല്‍കുകയാണ് ചെയ്യുക. പണം പറ്റുന്ന പെണ്‍കുട്ടികള്‍ പെണ്‍വാണിഭത്തിന്റെ ഇടനിലക്കാരും ചിലപ്പോള്‍ ഇരയുമായി മാറും. ഇവര്‍ തങ്ങളുടെ ജൂനിയര്‍ വിദ്യാര്‍ഥിനികളില്‍ നിന്നും കന്യകമാരെ കണ്ടെത്തും. തങ്ങളുടെ ആവശ്യം അറിയിക്കും. ആദ്യം നിര്‍ബന്ധിയ്ക്കും പിന്നീട് മര്‍ദ്ദിയ്ക്കുകയും മറ്റും ചെയ്യും. ബിനസിസുകാര്‍ക്ക് ഈ പെണ്‍കുട്ടികളെ കൈമാറാന്‍ എന്ത് കടുംകൈയ്യും സീനിയര്‍ വിദ്യാര്‍ഥിനികള്‍ ചെയ്യും

മര്‍ദ്ദനമുറകള്‍

മര്‍ദ്ദനമുറകള്‍

മുറിയില്‍ പൂട്ടിയിടുക, നഗ്നരാക്കി ചിത്രമെടുത്ത് ഭീഷണിപ്പെടുത്തുക എന്നിങ്ങനെ ക്രൂരമായ ഒട്ടേറെ രീതികളാണ് പെണ്‍കുട്ടികള്‍ക്ക് നേരെ പ്രയോഗിയ്ക്കുന്നത്. അഞ്ചോളം കുട്ടികള്‍ക്ക് ഇത്തരം മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റു. രണ്ട് കുട്ടികളുടെ കേള്‍വി ശക്തി നഷ്ടമായി.

കന്യകമാര്‍ക്ക് വേണ്ടി കോടികള്‍

കന്യകമാര്‍ക്ക് വേണ്ടി കോടികള്‍

ഉദ്യോഗസ്ഥര്‍ക്ക് കാഴ്ച വയ്ക്കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടികളെ വാങ്ങുന്നത്. ഇടനിലക്കാരായ വിദ്യാര്‍ഥിനിമാരില്‍ പലര്‍ക്കും 193,000 ഡോളര്‍, 128,000 ഡോളര്‍ എന്നിങ്ങനെയാണ് പ്രതിഫലം ലഭിയ്ക്കുന്നത്. അതിനാല്‍ തന്നെ എന്ത് വില കൊടുത്തും ഇടനിലക്കാരികള്‍ ബിസിനസുകാര്‍ക്ക് കന്യകമാരെ എത്തിച്ച് നല്‍കും

പ്രതിഷേധം ശക്തമാകുന്നു

പ്രതിഷേധം ശക്തമാകുന്നു

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പെണ്‍വാണിഭങ്ങള്‍ക്ക്‌തെിരെ പ്രതിഷേധം ശക്തമാണ്. പല പ്രാദേശിക മാധ്യമങ്ങളും ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ ബിസിനസുകാരെപ്പറ്റിയും വിവരങ്ങള്‍ ലഭ്യമല്ല. ചൈനയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇത്തരം ലൈംഗിക വ്യാപാര് നടക്കുന്നതായുള്ള വാര്‍ത്തകള്‍ മുന്‍പും വന്നിട്ടുണ്ട്.

English summary
A group of Chinese businessmen allegedly gave $300,000 to school students in Shaanxi province to procure virgin girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X