പ്രണയിക്കാന്‍ ചൈനയില്‍ അവസരം: വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച്ചയിലൊരിക്കല്‍ അവധി; ഇതാണ് കാരണം!!
ബെയ്ജിങ്: ചൈനയില്‍ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ നീക്കങ്ങള്‍. സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശങ്ങള്‍ക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. കോളേജുകളില്‍ പങ്കാളികളെ കണ്ടെത്താനായി അവധി ദിനം നല്‍കാനാണ് തീരുമാനം. ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം ദേശീയ തലത്തിലെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നിരവധി കോളേജുകളാണ് പുതിയ തീരുമാനങ്ങളുമായി വന്നിരിക്കുന്നത്. ചൈനയിലെ ഒന്‍പത് കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഓഫ് ഡേ ആയി നല്‍കിയിരിക്കുകയാണ്. പങ്കാളികളെ കണ്ടെത്തുന്നതിലും, പ്രണയിക്കാനുമാണ് ഈ ദിവസം വിനിയോഗപ്പെടുത്തേണ്ടത്. ഫാന്‍ മെയ് എജുക്കേഷന്‍ ഗ്രൂപ്പ് നടത്തുന്ന ഒന്‍പത് കോളേജുകളാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എന്‍സിബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മാര്‍ച്ച് 21ന് സ്പ്രിംഗ് ബ്രേക്ക് എന്ന പേരില്‍ അവധി ഇവരുടെ മിയാന്‍യാങ് ഫ്‌ളൈയിംഗ് വൊക്കേഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ചാിരുന്നു. ഇത് പ്രണയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 7 വരെയാണ് ഇത് തുടരുക. എങ്ങനെ പ്രണയിക്കാമെന്നും, പ്രണയത്തിന്റെ പ്രകൃതമെന്താണെന്നും, പ്രണയ ജീവിതം എങ്ങനെയാണെന്നും, പ്രണയം എങ്ങനെ ആസ്വദിക്കാമെന്നുമാണ് ഇതിലൂടെ മനസ്സിലാക്കാനാണ് നിര്‍ദേശം.
ശിശിര കാലത്തിന്റെ എല്ലാ സൗന്ദര്യവും ഈ അവസരത്തില്‍ അവര്‍ അനുഭവിച്ചറിയട്ടെ എന്നാണ് കോളേജിന്റെ തീരുമാനം. അതുകൊണ്ട് ഇങ്ങനൊരു സമയം തിരഞ്ഞെടുത്തത്. അതിലൂടെ ഉള്ളിലുള്ള വികാരങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും. അതോടൊപ്പം ക്ലാസുകളിലെ പഠനവും, അതിന്റെ സാധ്യതകളും മെച്ചപ്പെടുമെന്നും, മിയാന്‍യാഹ് കോളേജിലെ ഡെപ്യൂട്ടി ഡീന്‍ ലിയാങ് ഗുഹൂയ് പറഞ്ഞു.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
വിദ്യാര്‍ത്ഥികള്‍ക്കായി ഗൃഹപാഠങ്ങളും ഈ അവസരത്തില്‍ നല്‍കും. ഡയറി എഴുതാനും, വ്യക്തി വികസനത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കാനും, ട്രാവല്‍ വീഡിയോസ് ഷൂട്ട് ചെയ്യാനുമെല്ലാം കോളേജ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെയെല്ലാം ജനന നിരക്ക് വര്‍ധിപ്പിക്കാനാവുമെന്നാണ് നിര്‍ദേശം. യുവതി-യുവാക്കളുടെ ആന്തരിക വികാരത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും, കുട്ടികള്‍ ഉണ്ടാവുന്നതിനോട് പലര്‍ക്കും താല്‍പര്യം കുറഞ്ഞുവെന്നുമാണ് കണ്ടെത്തല്‍.
ഇരുപതോളം നിര്‍ദേശങ്ങള്‍ ജനന നിരക്ക് ഉയര്‍ത്താനായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്, ജനസംഖ്യാ ഇടിവിന്റെ വേഗം കുറയ്ക്കുകയെന്നതാണ്. ഒറ്റ കുട്ടി നയത്തിലൂടെയാണ് ചൈന ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തിയത്. 1980 മുതല്‍ 2015 കാലയളവ് വരെയാണ് ഈ രീതി ഏര്‍പ്പെടുത്തിയത്. 2021ല്‍ ഒരാള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാവാമെന്ന് അധികൃതര്‍ നിയമം കൊണ്ടുവന്നിരുന്നു.
അതേസമയം കൊവിഡ് കാലമായിട്ടും, വീട്ടില്‍ തന്നെയുണ്ടായിരുന്നിട്ടും, പലരും കുട്ടികള്‍ ഉണ്ടാവുന്നതിനോട് താല്‍പര്യം കാണിച്ചില്ല. ജീവിത ചെലവ് ഉയര്‍ന്നത് ഇതിന് പ്രധാന കാരണമായി ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം വിദ്യാഭ്യാസ ചെലവ് ഏറിയതും, വരുമാനം കുറഞ്ഞതും, സാമൂഹിക സുരക്ഷ ഇല്ലാത്തതും, ലിംഗ വിവേചനങ്ങളും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ദമ്പതിമാര്‍ എത്തുന്നതിന് കാരണമായിരിക്കുകയാണ്.
കുട്ടികളുള്ള കുടുംബത്തിന് സബ്‌സിഡികള്‍ അടക്കം ചൈനീസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനൊപ്പം പൊതു വിദ്യാഭ്യാസം സൗജന്യമാക്കിയതുമെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മികച്ച നീക്കമായിരുന്നു. എന്നാല്‍ ആളുകള്‍ ഇതിനോട് താല്‍പര്യം കാണിച്ചിട്ടില്ല.












Click it and Unblock the Notifications