കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്ത കൊതുകിന്റെ രക്തത്തിലെ ഡിഎന്‍എയിലൂടെ കള്ളനെ പിടിച്ച് ചൈനീസ് പൊലീസ്; സിനിമയെ വെല്ലുന്ന കഥ!

Google Oneindia Malayalam News

ബീജിംഗ്: എത്ര സമര്‍ത്ഥനായ കുറ്റവാളിയും ഒരു തെളിവെങ്കിലും ബാക്കി വെക്കാതെ കടന്ന് കളയില്ല, ഡിറ്റക്ടീവ് കഥകളിലും സിനിമകളിലും ഏറെ കേട്ട് പരിചയിച്ച ഡയലോഗാണിത്. ഇപ്പോഴിതാ ഇതിനെ അന്വര്‍ത്ഥമാക്കുന്ന ഒരു സംഭവം നടന്നിരിക്കുകയാണ് ചൈനയില്‍. ചൈനീസ് പൊലീസിന്റെ സമര്‍ത്ഥമായ അന്വേഷണമാണ് ഒരു മോഷ്ടാവിനെ അപ്രതീക്ഷിതമായി കുടുക്കിയത്.

ജീവിതത്തില്‍ ഒരാളുടെ ശത്രുവായി അവസാനിക്കുന്നത് എന്താണെന്ന് പ്രവചിക്കാന്‍ പലപ്പോഴും എളുപ്പമല്ല. ചൈനയിലെ ഒരു മോഷ്ടാവിനെ സംബന്ധിച്ചിടത്തോളം, അയാളുടെ അറസ്റ്റിലേക്ക് നയിച്ചത് നിരുപദ്രവമെന്ന് തോന്നുന്ന രണ്ട് കൊതുകുകളാണ്.

ഇന്‍ഡിഗോയുടെ നടപടി പ്രതിഷേധാര്‍ഹം, പുനപരിശോധിക്കണം; ഇപിയെ പിന്തുണച്ച് സിപിഐഎംഇന്‍ഡിഗോയുടെ നടപടി പ്രതിഷേധാര്‍ഹം, പുനപരിശോധിക്കണം; ഇപിയെ പിന്തുണച്ച് സിപിഐഎം

1

ചത്ത കൊതുകുകളിലെ രക്തത്തിന്റെ ഡി എന്‍ എ പരിശോധിച്ചാണ് പൊലീസ് അതിസമര്‍ത്ഥമായി മോഷ്ടാവിനെ പിടികൂടിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (എസ് സി എം പി) പറയുന്നത് അനുസരിച്ച്, തെക്ക് കിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷൗവിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ മാസം ഉച്ച തിരിഞ്ഞ് ഒരു കള്ളന്‍ കയറി.

2

അവിടെ നിന്ന് വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ മോഷ്ടിച്ച ശേഷം അയാള്‍ അവിടെ തന്നെ സുഖമായി ഭക്ഷണം പാകം ചെയ്തു രാത്രി കഴിച്ചുകൂട്ടി. 'കവര്‍ച്ചയ്ക്ക് ശേഷം, മോഷ്ടാവ് രാത്രി ചെലവഴിക്കുന്നതിന് മുമ്പ് മുട്ടയും നൂഡില്‍സും പാകം ചെയ്തിരുന്നു. അയാള്‍ ഉടമയുടെ കിടപ്പുമുറിയില്‍ ഒരു പുതപ്പ് ഉപയോഗിക്കുകയും കൊതുക് കോയിലുകള്‍ കത്തിക്കുകയും ചെയ്തു,' റിപ്പോര്‍ട്ടില്‍ പറയുന്നു.

3

എന്നാല്‍ കൊതുക് കോയിലുകള്‍ നന്നായി പ്രവര്‍ത്തിക്കാത്തതിനാലോ മറ്റോ അയാള്‍ തന്നെ കടിച്ച രണ്ട് കൊതുകുകളെ കൊല്ലുകയും അപ്പാര്‍ട്ട്‌മെന്റിന്റെ ചുമരില്‍ അല്പം രക്തക്കറ പതിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനായി ഫുജിയാന്‍ പൊലീസ് അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയ നിലയില്‍ കണ്ടെത്തി.

4

ഇതോടെ കവര്‍ച്ചക്കാരന്‍ ബാല്‍ക്കണിയിലൂടെ ആണ് അകത്ത് കടന്നത് എന്ന് ഫുജിയാന്‍ പൊലീസ് മനസ്സിലാക്കി. സ്വീകരണ മുറിയുടെ ചുമരില്‍ രണ്ട് ചത്ത കൊതുകുകളും രക്തം പുരണ്ടതും പൊലീസ് കണ്ടെത്തി. പെട്ടെന്ന് തന്നെ ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഡി എന്‍ എ ട്രെയ്സിങ്ങിന് അയച്ചു. അധികം താമസിയാതെ, പൊലീസ് അതില്‍ ഒരു പൊരുത്തം കണ്ടെത്തി.

ദിലീപിനായി ഇടനിലക്കാരനായത് ബിജെപി നേതാവ്? പുറത്തുവന്ന ശബ്ദസാംപിള്‍ മാച്ച് എന്ന് റിപ്പോര്‍ട്ട്ദിലീപിനായി ഇടനിലക്കാരനായത് ബിജെപി നേതാവ്? പുറത്തുവന്ന ശബ്ദസാംപിള്‍ മാച്ച് എന്ന് റിപ്പോര്‍ട്ട്

5

ക്രിമിനല്‍ റെക്കോര്‍ഡുള്ള ചായ് എന്ന കുടുംബ പേരിലുള്ളയാളാണ് മോഷ്ടാവ് എന്ന് പിന്നീടുള്ള അന്വേഷണത്തില്‍ പൊലീസ് തിരിച്ചറിഞ്ഞു. മോഷണം നടന്ന് 19 ദിവസത്തിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ ഇയാള്‍ പ്രതിയായ മറ്റ് മൂന്ന് മോഷണ കേസുകളും പരിഹരിക്കാന്‍ പോലീസിന് കഴിഞ്ഞു, ദി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

6

ജൂണ്‍ 11ന് ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷൂവിലായിരുന്നു മോഷണം നടന്നത്. അതേസമയം വാര്‍ത്ത പുറത്തുവന്നതോടെ രസകരങ്ങളായ നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറയുന്നത്. ഇത് കൊതുകുകളുടെ പ്രതികാരമാണ്. ഒരു ഉപയോഗവുമില്ലാത്തവരാണ് കൊതുകുകള്‍ എന്ന എന്റെ ധാരണ തെറ്റായിരുന്നു എന്നാണ് ഒരാളുടെ പ്രതികരണം.

7

സംഭവ സ്ഥലത്ത് രാത്രി മുഴുവന്‍ ചെലവഴിക്കാന്‍ ആ കള്ളന് എങ്ങനെ ധൈര്യം വന്നു? എന്നാണ് മറ്റൊരാളുടെ പ്രതികരണം. പിടിക്കപ്പെടാനായിരുന്നു ആ കള്ളന്റെ വിധി എന്നും അതിന് കൊതുകുകള്‍ നിമിത്തമായി എന്നുമാണ് മറ്റൊരാളുടെ കമന്റ്. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും വളര്‍ച്ചയെ ചൂണ്ടിക്കാട്ടിയും ചിലര്‍ പ്രതികരിക്കുന്നുണ്ട്

ദിലീപിനായി ഇടനിലക്കാരനായത് ബിജെപി നേതാവ്? പുറത്തുവന്ന ശബ്ദസാംപിള്‍ മാച്ച് എന്ന് റിപ്പോര്‍ട്ട്ദിലീപിനായി ഇടനിലക്കാരനായത് ബിജെപി നേതാവ്? പുറത്തുവന്ന ശബ്ദസാംപിള്‍ മാച്ച് എന്ന് റിപ്പോര്‍ട്ട്

English summary
Chinese police caught the thief through DNA of dead mosquito's blood; here is the thrilling incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X