അടിക്ക് തിരിച്ചടിക്ക് ചൈന, യുദ്ധവിമാനങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചു, തായ്‌വാനുമായി ഏറ്റുമുട്ടല്‍?
ബെയ്ജിങ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വരവിന് പിന്നാലെ തായ്‌വാനോട് ഏറ്റുമുട്ടാന്‍ ചൈന ഒരുങ്ങുന്നു. അതിര്‍ത്തിയിലാകെ ചൈന വ്യോമസേനയെ അണിനിരത്തിയിരിക്കുകയാണ്. ഇന്ന് രാത്രിയോടെ പെലോസി തായ്‌വാനില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന യുദ്ധവിമാനങ്ങളെ വിന്യസിച്ചിരിക്കുകയാണ്.
തായ്‌വാന്‍ മുനമ്പില്‍ ചൈനീസ് യുദ്ധ വിമാനങ്ങള്‍ പാറി പറക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈന നേരത്തെ തന്നെ പെലോസിയുടെ വരവിനെ എതിര്‍ത്തിരുന്നു. വലിയ പ്രത്യാഘാതങ്ങളുണ്ടാവുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ തായ്‌വാന്‍ ചൈനയോട് യുദ്ധത്തിന് ഒരുങ്ങിയതായിട്ടാണ് വിവരം.
നേരത്തെ തായ്‌വാന്‍ സൈന്യത്തോട് സജ്ജമായി ഇരിക്കാനും, ജാഗ്രതയോടെ തയ്യാറെടുപ്പ് നടത്തണമെന്നും ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെ അവധി അടക്കം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. എല്ലാവരോടും വേഗത്തില്‍ സൈന്യത്തിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തായ്‌വാന്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ചൈന ഭീഷണിപ്പെടുത്തിയതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് യുഎസ് അറിയിച്ചത്. ഇതിനിടെയാണ് ചൈനീസ് വിമാനങ്ങളുടെ സാന്നിധ്യം വര്‍ധിച്ചത്. ചൈനയും തായ്‌വാനും തമ്മില്‍ വേര്‍തിരിയുന്ന അനൗദ്യോഗിക രേഖയ്ക്ക് സമീപം നിരവധി യുദ്ധക്കപ്പലുകളും ചൈന എത്തിച്ചിട്ടുണ്ട്.
അമേരിക്കയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരമൊരു നീക്കം ചൈന നടത്തുന്നത്. ഇക്കൂട്ടത്തില്‍ തായ്‌വാന്റെ അടിക്കൊരു തിരിച്ചടി എന്ന ലക്ഷ്യവുമുണ്ട്. ചൈനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ എന്ത് സംഭവിക്കുമെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നല്‍കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ തായ്‌വാനെ വളഞ്ഞതിന് തുല്യമാണിത്.
റഷ്യ നേരത്തെ ഡോണ്‍ബാസ്‌കിലെ വിഷയം ഉയര്‍ത്തിയാണ് യുക്രൈനെ ആക്രമിച്ചത്. അതുപോലെ ചൈന യുഎസ്സിന്റെ വരവ് മുതലെടുത്ത് തായ്‌വാനെ ആക്രമിക്കുമോയെന്നാണ് ഭയം. ചൈന ഇതിനിടയിലൂടെ തന്ത്രപരമായ സൈനിക നീക്കങ്ങളും നടത്തുന്നുണ്ട്. ഈ കടലിടുക്കിന്റെ മറ്റ് മേഖലകളിലേക്കും യുദ്ധവിമാനങ്ങള്‍ എത്തുന്നുണ്ട്.
ചൈനീസ് വിമാനങ്ങള്‍ പക്ഷേ ഈ മേഖലയില്‍ നിന്ന് ഉച്ചയോടെ പോയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ യുദ്ധക്കപ്പലുകള്‍ ഈ മേഖലയില്‍ തുടരുകയാണ്. അതേസമയം സൈനിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതിലാക്കിയിട്ടുണ്ടെന്നും, എന്തെങ്കിലും തരത്തിലുള്ള ശത്രുക്കളുടെ ഭീഷണിയുണ്ടായാല്‍ സൈന്യത്തെ അഴിച്ചുവിടുമെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍
ചൈന ഈ പരാമര്‍ശങ്ങളോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെ തായ്‌വാന്റെ പ്രസിഡന്‍ഷ്യന്‍ ഓഫീസിന് നേരെ സൈബര്‍ ആക്രമണവും നടന്നിട്ടുണ്ട്. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധ നടക്കുമെന്നാണ് പ്രവചിക്കുന്നത്. പെലോസിയുടെ സന്ദര്‍ശനമാണ് ചൈനീസ് സോഷ്യല്‍ മീഡിയ വെയ്‌ബോയിലെ ട്രെന്‍ഡിംഗ്.












Click it and Unblock the Notifications