ഹാന്‍ഡ് ബാഗിനൊപ്പം എക്‌സറേ മെഷീനിലൂടെ കടന്നുപോയ യുവതിയുടെ വീഡിയോ വൈറല്‍

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ബെയ്ജിങ്: ഹാന്‍ഡ്ബാഗ് കൈവിടാന്‍ മടിച്ച് എക്‌സറേ മെഷീനുള്ളിലൂടെ കടന്നപോയ യുവതിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. സൗത്തേണ്‍ ചൈനയിലെ ഡോങ്ഗുവാന്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരിയായി എത്തിയതായിരുന്നു യുവതിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണിറുക്കൽ വിവാദം കത്തുന്നു... മുസ്ലീംങ്ങൾ പ്രിയയുടെ പാട്ട് കേൾക്കരുത്! മതപണ്ഡിതർ രംഗത്ത്

ചൈനയില്‍ ബസ് സ്‌റ്റേഷനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലുമെല്ലാം എക്‌സറേ പരിശോധന സാധാരണമാണ്. ഈ രീതിയില്‍ യുവതിയോട് ബാഗ് എക്‌സറേ മെഷീനില്‍ വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ തയ്യാറായില്ല. ബാഗില്‍ വിലപിടിപ്പുള്ളതുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ പരിശോധിക്കാതെ കടന്നുപോകാന്‍ അധികൃതര്‍ അനുവദിച്ചതുമില്ല.

chinamp

ഇതോടെ യുവതി ഹാന്‍ഡ്ബാഗിനൊപ്പം എക്‌സറേ മെഷീനില്‍ കയറിക്കൂടി. ബാഗുകള്‍ക്കായി മറുവശത്ത് കാത്തുനിന്നിരുന്ന യാത്രക്കാര്‍ ബെല്‍റ്റിലൂടെ ഒഴുകിവരുന്ന സ്ത്രീയെ കണ്ട് ഞെട്ടുകതന്നെ ചെയ്തു. ഇവര്‍ മെഷീനിലൂടെ യാത്രക്കാരുടെ സാധനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോ പിന്നീട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ബാഗിലെ പണം ആരെങ്കിലും മോഷ്ടിക്കുമെന്ന ഭയത്താലാണ് മെഷീനില്‍ കയറിയതെന്ന് സ്ത്രീ പറയുന്നു. അതേസമയം, മാരകമായ എക്‌സറേ രശ്മികള്‍ ശരീരത്തിന് ദോഷമുണ്ടാക്കുന്നതാണ്. തന്റെ ആരോഗ്യത്തെക്കാള്‍ പണത്തിന് മൂല്യം നല്‍കുന്നവരാണ് സ്ത്രീയെന്നാണ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയ സ്ത്രീയെ പരിഹസിക്കുന്നത്.

English summary
Chinese woman refuses to part with handbag, goes through X-ray machine

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്