ജസീന്തക്ക് പിന്‍ഗാമിയാകാന്‍ ക്രിസ് ഹിപ്കിന്‍സ്; പാര്‍ട്ടിയില്‍ ഒറ്റക്കെട്ടായി തീരുമാനം
വെല്ലിംഗ്ടണ്‍: സ്ഥാനമൊഴിയുന്ന ജസീന്ത ആര്‍ഡേണിന് പകരം ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്റ് പ്രധാനമന്ത്രിയാകും. ജസീന്ത സര്‍ക്കാരില്‍ ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകള്‍ നിയന്ത്രിച്ചുള്ള ക്രിസ് ഹിപ്കിന്‍സിനെ ലേബര്‍ പാര്‍ട്ടി എം പിമാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒന്നടങ്കം പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ 41-ാം പ്രധാനമന്ത്രിയായി 44 കാരനായ ക്രിസ് ഹിപ്കിന്‍സ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 14 നാണ് ന്യൂസിലാന്റില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ അതുവരെ ക്രിസ് ഹിപ്കിന്‍സ് തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുക.

മറികടന്നത് കിരി അലനെ
നേരത്തെ ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന മാവോറി എംപിമാരില്‍ ഒരാളായ നീതിന്യായ മന്ത്രി കിരി അലന്‍ രാജ്യത്തിന്റെ ആദ്യത്തെ മാവോറി പ്രധാനമന്ത്രിയായേക്കും എന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ക്രിസ് ഹിപ്കിന്‍സിന്റെ പേര് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളില്ലാതെ ആണ് ഉയര്‍ന്ന് വന്നത്. ജസീന്ത ആര്‍ഡേണിനോളമില്ലെങ്കിലും രാജ്യത്ത് ജനപ്രിയനായ നേതാവ് തന്നെയാണ് ക്രിസ് ഹിപ്കിന്‍സ്.

ജനകീയന്‍
2008 ലാണ് ക്രിസ് ഹിപ്കിന്‍സ് ആദ്യമായി ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ എത്തിയത്. കൊവിഡ് മഹാമാരിക്കാലത്ത് ന്യൂസിലാന്റില്‍ രോഗ നിയന്ത്രണത്തിന്റെ ചുമതല ക്രിസ് ഹിപ്കിന്‍സിന്റെ നേതൃത്വത്തിലായിരുന്നു. ഇത് ക്രിസ് ഹിപ്കിന്‍സിന്റെ ജനകീയത വര്‍ധിപ്പിച്ചു. രാഷ്ട്രീയ നിരൂപകനായ ജോസി പഗാനി ക്രിസ് ഹിപ്കിന്‍സിനെ വിശേഷിപ്പിച്ചത് വിവേകവും കണിശതയും കഴിവുമുള്ള നേതാവ് എന്നാണ്.

ക്രിസ് ഹിപ്കിന്‍സിന് വലിയ പിന്തുണ
ദാരിദ്ര്യം, കാലാവസ്ഥാ, വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഗ്രീന്‍ പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് കൊണ്ട് അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് ജസീന്ത ആര്‍ഡേണ്‍ നടത്തിയത്. ലോകരാജ്യങ്ങളിലെ തന്നെ നേതാക്കളില്‍ നിലപാട് കൊണ്ട് പ്രവൃത്തി കൊണ്ടും ഏറെ വ്യത്യസ്തയായിരുന്നു ജസീന്ത ആര്‍ഡേണ്‍.

രാജിയിലും കൈയടി നേടി ജസീന്ത
കാലാവധി തീരാന്‍ പത്ത് മാസം ശേഷിക്കെയാണ് ജസീന്ത ആര്‍ഡേണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. തെരഞ്ഞെടുപ്പുകളില്‍ ജസീന്ത ആര്‍ഡേണിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ലേബര്‍ പാര്‍ട്ടി കാഴ്ച വെച്ചിരുന്നത്. 50 വര്‍ഷത്തിനിടയില്‍ ന്യൂസിലാന്റ് തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ട് നേടാന്‍ ലേബര്‍ പാര്‍ട്ടിക്കായിരുന്നു. അതേസമയം അധികാരത്തില്‍ കടിച്ച് തൂങ്ങാതെ കുടുംബത്തിനൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തി ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ജസീന്തക്ക് കൈയടി ഏറുകയാണ്.












Click it and Unblock the Notifications