Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ട് ക്രിസ്ത്യാനികളെ മുസ്ലിം ഭീകരര്‍ കുരിശിലേറ്റി കൊന്നു

ഡമാസ്‌കസ്: മതനിന്ദ ആരോപിച്ച് എട്ട് ക്രിസ്ത്യാനികളെ മുസ്ലിം ഭീകരര്‍ കുരിശില്‍ തറച്ച് കൊന്നു. സിറിയയിലെ ആലെപ്പോ നഗരത്തിനടുത്താണ് ഐസിസ് തീവ്രവാദികള്‍ എട്ട് യുവാക്കളെ കുരിശിലേറ്റിയത്. മറ്റുള്ളവര്‍ക്ക് താക്കീതായി ഇവരുടെ മൃതദേഹം മൂന്ന് ദിവസം പൊതുദര്‍ശനത്തിന് വെച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) തീവ്രവാദികള്‍ ശനിയാഴ്ചയാണ് തങ്ങളുടെ എതിര്‍ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് കുറ്റം ചുമത്തി എട്ടുപേരെ കുരിശില്‍ തറച്ചത്. ഇവരെ കൊന്ന ശേഷം കുരിശില്‍ തറച്ചതാണോ അതോ കുരിശില്‍ തറച്ച് കൊന്നതാണോ എന്നും സംശയമുണ്ട്.

വെറുതെ വിടില്ല

വെറുതെ വിടില്ല


ഇവരുടെ കൂട്ടത്തിലെ ഒമ്പതാമനെ എട്ടുമണിക്കൂര്‍ നേരം ജീവനോടെ കുരിശില്‍ തറച്ചുനിര്‍ത്തി. ഇയാളുടെ കൂടെയുണ്ടായിരുന്ന എട്ടുപേരും മൃഗീയമായി കൊല്ലപ്പെട്ടു.

ആദ്യമായല്ല

ആദ്യമായല്ല

ഒരുപാട് കുറ്റങ്ങള്‍ക്ക് ശിക്ഷയായി ഐസിസ് ഇതിനുമുമ്പും കുരിശിലേറ്റി ആളുകളെ കൊന്നിട്ടുണ്ട്. വിശ്വാസ വഞ്ചന ആരോപിച്ച് സ്വന്തം കൂട്ടത്തില്‍ ഒരാളെയും ഇവര്‍ ഇങ്ങനെ കൊന്നിട്ടുണ്ട്.

കലഹം രൂക്ഷം

കലഹം രൂക്ഷം

സിറിയയ്ക്ക് പിന്നാലെ ഇറാഖിലും ഐസിസ് ഭീകരവാദികള്‍ പിടിമുറുക്കുകയാണ്. ജനുവരി മാസം മുതലാണ് സിറിയയില്‍ ഐസിസ് ആക്രമണം രൂക്ഷമായത്.

ഐസിസിന്റെ കയ്യില്‍

ഐസിസിന്റെ കയ്യില്‍

രാജ്യത്തിന്റെ പല ഭാഗങ്ങളും ഐസിസ് തീവ്രവാദികളുടെ കയ്യിലാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍ പിടിച്ചെടുത്തു എന്ന അവകാശ വാദത്തിലാണ്.

ഐബി ടൈംസ്

ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസാണ് സിറിയയിലെ കുരിശിലേറ്റി കൊലപാതകത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+