സ്‌കൂള്‍ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ സേനയുടെ ശ്രമം, പലസ്തീനിലെ നബ്‌ലുസില്‍ സംഘര്‍ഷം

  • Posted By: Desk
Subscribe to Oneindia Malayalam

നബ്‌ലുസ്: പലസ്തീനികളുടെ സ്‌കൂള്‍ നിലനില്‍ക്കുന്ന പ്രദേശം പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ സൈനികരുടെ ശ്രമത്തിനെതിരേ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണരുടെ പ്രതിഷേധം. ഫലസ്തീന്‍ പ്രതിഷേധകരെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും 16 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. വെസ്റ്റ്ബാങ്ക് നഗരമായ നബ്‌ലുസിന് സമീപമുള്ള ബുറിന്‍ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ സെക്കന്ററി സ്‌കൂളിന്റെ സ്ഥലം കൈയേറാനുള്ള ഇസ്രായേല്‍ സൈനികരുടെ ശ്രമമാണ് പ്രതിഷേധത്തില്‍ കലാശിച്ചതെന്ന് ബുറിന്‍ ഗ്രാമത്തിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ യഹ്‌യ കദൂസ് പറഞ്ഞു.

റോഹിംഗ്യൻ അഭയാർത്ഥികളുടെ ഭൂമിയിൽ മ്യാന്‍മര്‍ സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നു

ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനെത്തിയ ഇസ്രായേല്‍ സൈനിക പ്രതിനിധികളുമായി സംസാരിക്കാന്‍ വില്ലേജ് കൗണ്‍സിലര്‍മാര്‍ വിസമ്മതിക്കുകയായിരുന്നു. നേരത്തേ സ്‌കൂളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 1000 ചതുരശ്രമീറ്റര്‍ സ്ഥലം ഇസ്രായേല്‍ സേന പിടിച്ചെടുത്തതാണെന്നും കൂടുതല്‍ സ്ഥലം വേണമെന്ന ആവശ്യവുമായി വീണ്ടും വരികയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനു ശേഷമാണ് അവിടെ തടിച്ചുകൂടിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചത്. സൈനിക സുരക്ഷയുടെ ഭാഗമായാണ് സ്‌കൂള്‍ ഭൂമി പിടിച്ചെടുക്കുന്നതെന്നാണ് ഇസ്രായേല്‍ സൈനികരുടെ വാദമെന്നും യഹ്‌യ അറിയിച്ചു. 

israel

മൂന്നുഭാഗത്തും നിയമവിരുദ്ധ ജൂത കുടിയേറ്റ കേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ബുറിന്‍ ഗ്രാമം. അതുകൊണ്ടുതന്നെ ഇസ്രായേലി സൈനികരും കുടിയേറ്റക്കാരും ഫലസ്തീന്‍ ഗ്രാമീണരുമായി ഇടയ്ക്കിടയെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാറുള്ള പ്രദേശമാണിത്. സ്‌കൂള്‍ കുട്ടികള്‍ പോലും ഇവിടെ ആക്രമണത്തിന് ഇരയാവാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ ബുറിന്‍ പ്രദേശത്തെ ഗ്രാമീണ കര്‍ഷകര്‍ക്കെതിരേ കല്ലേറ് നടത്തുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ഇടപെടുകയും ചെയ്യുന്നത് ഇവിടത്തെ പതിവാണ്. ടിയര്‍ ഗ്യാസ് പ്രയോഗത്തിനു പുറമെ പലപ്പോഴും ഗ്രാമീണര്‍ക്കു നേരെ വെടിവയ്പ്പും നടക്കാറുണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!

പൊള്ളിയടർന്ന ശരീരങ്ങൾ.. വസ്ത്രം മുഴുവനായും കത്തിപ്പോയി.. കാട്ടുതീയിലെ ദുരിതക്കാഴ്ചകൾ ഞെട്ടിക്കും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Israeli troops have used tear gas to disperse dozens of Palestinian villagers, including several schoolchildren, near the West Bank city of Nablus on Monday, according to a local official

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്