കാലാവസ്ഥ വ്യതിയാനം ഇന്ത്യന്‍ തീരങ്ങളെ വെള്ളത്തില്‍ ആഴ്ത്തുമോ
വാഷിംങ്ടണ്‍: ലോകത്താകമാനം ഉണ്ടാകാന്‍ പോകുന്ന കാലാവസ്ഥ വ്യതിയാനം ഇന്ത്യന്‍ തീരങ്ങളെയാകും ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതെന്ന് പഠനം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി നാല് ഡ്രിഗ്രിയില്‍ കൂടുതല്‍ ചൂട് വര്‍ദ്ധിക്കും. ഇത് സമുദ്രനിരപ്പ് ഉയരുന്നതിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഇന്ത്യന്‍ സമുദ്രതീരത്ത് താമസിക്കുന്ന 55 ദശലക്ഷത്തോളം വരുന്ന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പഠനമാണ് അമേരിക്കന്‍ ആസ്ഥാനമായുള്ള ക്ലൈമറ്റിക് സെട്രല്‍ പുറത്തു വിട്ടത്.

ഇന്ത്യയെക്കൂടാതെ ഈ പഠനം കൂടുതല്‍ ബാധിക്കുന്നത് ചൈനയെയാണ്. ചൈനയില്‍ 144 ദശലക്ഷംജനങ്ങളെയാണ് കാലാവസ്ഥ വ്യതിയാനം ദോഷകരമായി ബാധിക്കാന്‍ പോകുന്നത്.
ചൈനയിലെ ഷാങ്ഹായ്, ഷാന്‍തോ എന്നിവിടങ്ങളിലും ഇന്ത്യയിലെ മുംബൈ, കല്‍ക്കത്ത. ബംഗ്ലാദേശിലെ ഹാനോയ്, കുല്‍ന എന്നിവിടങ്ങളിലുമാകും ഈ കാലാവസ്ഥ വ്യതിയാനം ഏറ്റവും ദോഷമുണ്ടാക്കുക. പ്രകൃതിക്കു നേരെ മനുഷ്യന്‍ നടത്തുന്ന കൈയ്യേറ്റങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തിലേക്ക് നയിക്കുന്നത്. കൂടാതെ കാര്‍ബണ്‍ പുറന്തള്ളലും സമുദ്ര നിരപ്പ് ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.
ചൈനയാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്നതെന്നും ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, ഇന്‍ഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങല്‍ അപകട മുനമ്പിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യയ്ക്ക് പുറത്ത് അമേരിക്കരിക്കയിലാണ് കാലാവസ്ഥ വ്യതിയാനം ഏറ്റലും ദോഷകരമായി ബാധിക്കുന്നത്. കാര്‍ബണ്‍ പുറത്ത് വിടുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും മുന്നില്‍.
കാര്‍ബണ്‍ പുറം തള്ളുന്നതിനെതിരെ ഈ രാജ്യങ്ങള്‍ നടപടികള്‍ കൈകൊള്ളണമെന്നും. ജലനിരപ്പ് ഉയരുന്നത് ലോക ജനതയെ ഒന്നാകെ ബാധിക്കുന്ന കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications