കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിനെതിരേ കിടക്കയുമായി പ്രതിഷേധം

  • By Mithra Nair
Google Oneindia Malayalam News

കൊളംബിയ: കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നെന്ന ആരോപണം വ്യാപകമായ സാഹചര്യത്തില്‍ ബലാത്സംഗത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധം. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കിടക്കയുമായി ബിരുദദാന ചടങ്ങിനെത്തി ബലാത്സംഗ ഇരയുടെതാണ് ഇത്തരമൊരു പ്രതിഷേധം.

ജര്‍മ്മന്‍കാരിയായ എമ്മാ സുള്‍ക്കോവിക്‌സ് എന്ന യുവതിയാണ് കിടക്കയുമായി എത്തിയത്. . വിഷ്വല്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിനിയാണ് എമ്മാ സുള്‍ക്കോവിക്‌സ്.സഹപാഠിയായ ബലാത്സംഗക്കാരനെയും നടപടിക്ക് തയ്യാറാകാത്ത സര്‍വകലാശാല അധികൃതരെയും നാണം കെടുത്താനാണ് എമ്മാ ഇത്തരമൊരു പ്രതിഷേധംനടത്തിയത്.

rape.jpg -Properties

കൊളംബിയ സര്‍വകലാശാലയില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ബലാത്സംഗം ചെയ്ത യുവാവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിഷേധം. പോള്‍ നംഗേസര്‍ എന്ന യുവാവിനെതിരേ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തില്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തി എമ്മ ശ്രദ്ധേയയായി.

സ്വന്തം മുറിയിലെ 50 പൗണ്ട് വിലയുള്ള കിടക്കയുമായി സ്‌റ്റേജിലേക്ക് വന്ന എമ്മയെ മറ്റുചില വിദ്യാര്‍ത്ഥികളും സഹായിച്ചു. ഇവര്‍ പ്രതിഷേധത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. കോഴ്‌സിന്റെ രണ്ടാം വര്‍ഷം തന്നെ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് കാണിച്ച് നന്‍ഗെസറിനെതിരേ സുക്കോവിക്‌സ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

English summary
Last September, US student Emma Sulkowicz vowed to carry her mattress everywhere with her, until the man she accused of raping her was expelled from Columbia University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X