Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധിക്കുക സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരെ, കാരണം എന്ത്? പുതിയ പഠനം

ബീജിംഗ്: ലോകം ഇന്ന് കൊറോണ വൈറസിന്റെ കീഴില്‍ അകപ്പെട്ടിരിക്കുകയാണ്. ലോകത്താകമാനം 3,566,804 പേര്‍ക്കാണ് കൊറോണ ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 248,304 പേര്‍ മരിക്കുകയും ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണെങ്കിലും ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മരണപ്പെട്ടതും അമേരിക്കയിലാണ്. 11 ലക്ഷത്തില്‍ അധികം രോഗികളും ഇന്ന് അമേരിക്കയിലാണ്. അതേസമയം, 1,156,982 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

corona

എന്നാല്‍ കൊറോണ വൈറസ് സ്ത്രീകളെക്കാള്‍ കൂടുതല്‍ ബാധിക്കുക പുരുഷന്മാരിലാണെന്ന് തെളിയിച്ച് ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രോഗം ബാധിക്കുമെങ്കിലും രോഗം ഗുരുതരാവസ്ഥയില്‍ എത്തുന്നതും മരണം സഭവിക്കാനും രണ്ടര ഇരട്ടി സാധ്യത പുരുഷന്മാരിലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്നുമാണ് ഇതുമായി ബന്ധപ്പെട്ട പഠനം പുറത്തുവന്നത്.

കൊറോണ രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് ലൈംഗിക ഹോര്‍മോണുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയിരുന്നു. ഈ സമയത്താണ് ഇങ്ങനെ ഒരു പഠനം പുറത്തുവരുന്നത്. കൊവിഡ് രോഗികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈസ്ട്രജന്‍ ഉപയോഗിച്ച് ചികിത്സ നടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ലോസാഞ്ചലസില്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ഉപയോഗിച്ച് പുരുഷ രോഗികളെ ഉപയോഗിച്ച് ശുശ്രൂഷിക്കാനും തുടങ്ങിയിരുന്നു.

വളരെയധികം പ്രായം കൂടിയ സ്ത്രീകള്‍ പോലും അതേ പ്രായത്തിലുള്ള പുരുഷന്മാരെ അപേക്ഷിച്ച് കൊവിഡിനെ അതിജീവിക്കുന്നുണ്ടെന്ന് ഇപ്പോള്‍ പുറത്തുവരുന്ന പഠനത്തില്‍ പറയുന്നു. കൊറോണയുടെ തുടക്കത്തില്‍ തന്നെ സ്ത്രീപുരുഷ വ്യത്യാസം പ്രകടമായിരുന്നു. ഫ്രണ്ടിയല്‍ ഇന്‍ പബ്ലിക്ക് ഹെല്‍ത്ത് എന്ന ജേര്‍ണല്‍ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്ത്രീകളേക്കാള്‍ കൂടുതല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത് പുരുഷന്മാരാണോ എന്ന ചോദ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് ഇതേ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത്.

Recommended Video

cmsvideo
    ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam

    ഈ പഠനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനത്തില്‍ അധികം ആളുകളും പുരുഷന്മാരാണെന്ന്ു കണ്ടു. അതായത് സ്ത്രീകളെക്കാള്‍ പുരുഷന്മാരുടെ മരണനിരക്ക് രണ്ടര ഇരട്ടിയാണെന്നു കണ്ടു. പ്രായഭേദമന്യേ പുരുഷന്മാരാണെങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.സ്ത്രീകളെ അപേക്ഷിച്ച് സാര്‍സ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് പുരുഷന്മാരിലായിരുന്നു. ഈ രണ്ട് രോഗത്തിലും പുരുഷന്മാരില്‍ ACE2 പ്രോട്ടീന്റെ അളവ് വളരെ കൂടുതലായിരുന്നു എന്ന് കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+