ബ്രിട്ടന്‍ ആരോഗ്യമന്ത്രിക്ക് കൊറോണ; പ്രധാനമന്ത്രിയടക്കമുള്ളവരുമായി അടുത്തിടപഴകിയതായി റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ നദൈന്‍ ഡോറിസിനാണ് കൊറോണ സ്ഥിരീകരിച്ചത്.പനിയും തൊണ്ടവേദനയും അനുഭവപ്പട്ടതിനെ ത്തുടര്‍ന്ന് നടത്തിയ പരിശോാധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു.
ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം പേരുമായി ഇവര്‍ അടുത്തിടപഴകിയിട്ടുണ്ടെന്ന് ബ്രീട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച്ചയാണ് ഇവര്‍ക്ക് പനി ബാധിച്ചത്.

370 പേര്‍ക്കാണ് ബ്രിട്ടണില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 6 പേര്‍ രോഗബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. രോഗം പടരാനുള്ള സാധ്യതകള്‍ കണക്കെലെടുത്ത് ബ്രിട്ടണില്‍ നിന്നും ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
ഏറ്റവും കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് ചൈനയിലാണ്. ആദ്യം രോഗം സ്ഥിരീകരിച്ചതും ചൈനയില്‍ തന്നെ. കേരളത്തില്‍ 14 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ മദ്യപിച്ചാല്‍ മതിയെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് ഇറാനില്‍ 27 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനില്‍ 20 പേരും വടക്കന്‍ മേഖലയായ അല്‍ബോര്‍സില്‍ 7 പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്.
ഇന്ന് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് സംഭവം. കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇറ്റലിയില്‍ നിന്നും വന്ന കൊറോണ രോഗികളുമായി സമ്പര്‍ക്കത്തിലെത്തിയ കുഞ്ഞാണ് നിരീക്ഷണത്തിലുള്ളത്.
Recommended Video
കേരളത്തില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നടപടികളാണ് സ്വികരിച്ചിട്ടുള്ളത്. അങ്കണവാടി മുതല്‍ ഏഴാംക്ലാസ് വരെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരിപാടികളെല്ലാം നിര്‍ത്തി വെച്ചു. ഒരുമാസത്തേക്കാണ് നിയന്ത്രണം.












Click it and Unblock the Notifications