• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസ്സിനെ കാത്തിരിക്കുന്നത് ദുരന്തം...ജൂണില്‍ അത് നടക്കും, എട്ടിരട്ടിയായി തിരിച്ചെത്തും, കൊറോണ ഭീതി!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്‌റ്റേ അറ്റ് ഹോം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിപണി തുറന്നിരിക്കുകയാണ്. ജനങ്ങള്‍ കൂടുതല്‍ തെരുവിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് വലിയൊരു ദുരന്തത്തിന് മുന്നോടിയാണെന്ന് സര്‍ക്കാര്‍ രേഖകള്‍. ജൂണില്‍ കൊറോണയുടെ രണ്ടാം തരംഗം യുഎസ്സിലുണ്ടാവുമെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടിയത് ഇതോടെ വലിയ തിരിച്ചടിയാവുമെന്നാണ് സൂചന. ജൂണ്‍ ഒന്ന് മുതല്‍ മരണനിരക്ക് കുത്തനെ ഉയരുമെന്നാണ് സര്‍ക്കാരിന്റെ രേഖയില്‍ പറയുന്നത്. എട്ടിരട്ടിയായി മരണനിരക്ക് ഉയരുമെന്നും ഇവര്‍ പറയുന്നു.

മെയ് അവസാനത്തോടെ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം 3000 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവില്‍ ഇത് രണ്ടായിരം വരെ എത്തി നില്‍ക്കുകയാണ് യുഎസ്സില്‍. അവിടെ നിന്നാണ് ഈ വന്‍ വര്‍ധനവ് ഉണ്ടാവുമെന്ന് പ്രവചിക്കുന്നത്. ഓരോ ദിവസം രണ്ട് ലക്ഷം കേസുകള്‍ എന്ന തോതിലേക്കും ഇത് ുയരും. നിലവില്‍ ഇത് 25000 പോസിറ്റീവ് കേസുകള്‍ എന്ന നിലയിലാണ് വര്‍ധിക്കുന്നത്. അതേസമയം ഈ റിപ്പോര്‍ട്ട് വൈറ്റ് ഹൗസിന്റെ പേരിലുള്ളതോ അതല്ലെങ്കില്‍ ടാസ്‌ക് ഫോഴ്‌സിന് സമര്‍പ്പിച്ചതോ അല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡീര്‍ പറഞ്ഞു. അമേരിക്കന്‍ ജനതയുടെ ആരോഗ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ പരിഗണനയിലുള്ളതാണെന്നും ഡീര്‍ പറഞ്ഞു.

അതേസമയം വിപണി തുറക്കാനായി ട്രംപ് വലിയ സമ്മര്‍ദങ്ങളാണ് പയറ്റിയത്. മിഷിഗണില്‍ പ്രതിഷേധക്കാര്‍ തോക്കുമായിട്ടാണ് രംഗത്തിറങ്ങിയത്. സംസ്ഥാനങ്ങളില്‍ വിപ്ലവ പ്രവര്‍ത്തനം നടത്താനും ട്രംപ് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധക്കാരെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയാണ് പ്രതിഷേധക്കാര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 68000 പേരാണ് മരിച്ചത്. ഒരുലക്ഷം പേര്‍ വരെ മരിക്കാമെന്നാണ് ട്രംപ് കഴിഞ് ദിവസം പറഞ്ഞു. നേരത്തെ മരണനിരക്ക് 70000 വരെ എത്താനേ സാധ്യതയുള്ളൂ എന്നാണ് ട്രംപ് പറഞ്ഞത്. ഇതാണ് പിന്നീട് തിരുത്തിയത്.

cmsvideo
  ഇനിയും മണ്ടത്തരങ്ങളുണ്ടോ ട്രംപ് അണ്ണോ? : Oneindia Malayalam

  ചില സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെട്ടെന്ന് ലോക്ഡൗണ്‍ പിന്‍വലിക്കരുതെന്ന് ഡോക്ടര്‍മാരും നിര്‍ദേശിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇതേ നിലപാടാണ് എടുത്തത്. ന്യൂയോര്‍ക്കില്‍ പെട്ടെന്ന് നിയന്ത്രണം പിന്‍വലിക്കില്ലെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ പറഞ്ഞിട്ടുണ്ട്. ഓരോ മേഖലയിലെയും രോഗവ്യാപ്തി മനസ്സിലാക്കിയ ശേഷമേ നിയന്ത്രണം പിന്‍വലിക്കൂ. അതും ഓരോ മേഖലയില്‍ മാത്രമായിരിക്കും. അതേസമയം രോഗത്തെ നിയന്ത്രിച്ചെന്ന ആശ്വാസത്തിലാണ് അമേരിക്കയിപ്പോള്‍. രണ്ടാം തരംഗം സാമ്പത്തികമായും യുഎസ്സിനെ തകര്‍ക്കുമെന്ന് വ്യക്തമാണ്.

  English summary
  coronavirus could kill 3000 americans a day by the end of may
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X