കൊവിഡ് ഭീതിയില്‍ നെതര്‍ലന്‍ഡ്; നീര്‍നായ്ക്കളെ വിഷവാതകം ശ്വസിപ്പിച്ച് കൊല്ലുന്നു; കാരണം ഇതാണ്...!!
ആംസ്റ്റര്‍ഡാം: ലോകത്ത് ആശങ്ക പടര്‍ന്ന് കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. ഇതുവരെ 7,624,309 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 424,375 പേര്‍ക്ക് ജീവനും നഷ്ടമായി. 3,862,510 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. ദിവസം കഴിയും തോറും രോഗവ്യാപനം വര്‍ദ്ധിക്കുന്നത് ആശങ്ക വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതിനിടെ നെതര്‍ലന്‍ഡില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പടരുന്നത് രോമത്തിനായി വളര്‍ത്തുന്ന നീര്‍നായയിലാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത്തരം നീര്‍നായയെ വളര്‍ത്തുന്ന ഫാമുകളിലെ രണ്ട് ജീവനക്കാര്‍ക്ക് നീര്‍നായയില്‍ നിന്നും രോഗം പടര്‍ന്നെന്ന റിപ്പോര്‍ട്്ണ് പുറത്തുവരുന്നത്. ഇത് രാജ്യത്തെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്..

വ്യക്തമായ തെളിവ്
ചൈനയിലെ വുഹാനിലായിരുന്നു കൊറോണ വൈറസ് മനുഷ്യരിലേക്ക് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ഇതിന് ശേഷം മൃഗങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടര്‍ന്നതിന് വ്യക്തമായ തെളിവുകളാണ് നെതര്‍ലന്‍ഡില്‍ നിന്നും ലഭ്യമാകുന്നത്. ഇതോടെ നീര്‍നായക്കളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവിടത്തെ ഭരണകൂടം. വിഷവാതകം ശ്വസിപ്പിച്ച് കൊല്ലാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

കാര്‍ബണ്‍ മോണോക്‌സൈഡ്
രാജ്യത്തെ എല്ലാ ഫാമുകളിലെയും നീര്‍നായകളെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ചാണ് കൊല്ലുന്നത്. ആയിരക്കണക്കിന് നീര്‍നായകളെയാണ് കൊന്നൊടുക്കിയത്. എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ വക്താക്കള്‍ അരിയിച്ചിട്ടുണ്ട്. കൊന്നൊടുക്കുന്ന നീര്‍നായകളില്‍ ആഴ്ചകള്‍ക്ക് മുമ്പ് ജനിച്ചവയും ഉള്‍പ്പെടുന്നു.

സര്‍ക്കാരിന്റെ ആശങ്ക
കൊറോണ വൈറസിന്റെ സംഭരണ കേന്ദ്രമാകാന്‍ നീര്‍നായയ്ക്ക് കഴിഞ്ഞേക്കാം. ഈ ആശങ്ക ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ എല്ലാ നീര്‍നായകളെയും കൊല്ലാന്‍ തീരുമാനിച്ചത്. ഇവയില്‍ നിന്ന് കൂടുതല്‍ മനുഷ്യരിലേക്കും രോഗം പകരുമെന്നാണ് കരുതുന്നത്. പൂച്ച, നായ്, കീരി, കുരങ്ങ് എന്നീ മൃഗങ്ങളിലും വൈറസ് പടര്‍ന്നുപിടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.

മൂക്കൊലിപ്പും ശ്വാസതടസവും
ഫാമിലെ നീര്‍നായകള്‍ ചത്തു തുടങ്ങിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ചിലതിന് ശ്വാസ തടസവും മൂക്കൊലിപ്പും ഉണ്ടായിരുന്നു. ഫാമിലെ കൊവിഡ് ബാധിതരായ ജീവനക്കാരില്‍ നിന്നാവാം ഇവയ്ക്ക് രോഗം പകര്‍ന്നത്. രാജ്യത്തെ ആകെയുള്ള 130 ഫാമുകളില്‍ 12 സ്ഥലത്തും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രത്യേക അറകളിൽ
എല്ലാ ഫാമുകളിലും പ്രത്യേക അറകളിലാണ് നീര്‍നായകളെ വളര്‍ത്തുന്നത്. എന്നാലും രോഗം അതിവേഗത്തിലാണ് പടരുന്നത്. രാജ്യത്തെ ആകെ 50000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് നീര്‍നായ ഫാമുമായി ബന്ധമുള്ളത്. എന്നാലും ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍.

രോമത്തിന് വേണ്ടി
രോമത്തിന് വേണ്ടിയാണ് ഇത്തരം നീര്‍നായകളെ വളര്‍ത്തുന്നത്. ചൈന, പോളണ്ട്, ഡെന്മാര്‍ക്ക്, എന്നീ രാജ്യങ്ങളിലാണ് ഇവയെ കൂടുതലായും വളര്‍ത്തുന്നത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടിയില്‍ മൃഗസ്‌നേഹികള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications