കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്ത് കൊറോണ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നത് അമേരിക്കയിലാണ്. 22000ത്തിലധികം പേരാണ് അമേരിക്കയില്‍ മരിച്ചുവീണത്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ആശുപത്രി ചെലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ വീടുകളിലും രോഗികള്‍ നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണ് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള വന്‍കിട നഗരങ്ങളില്‍.

ലോക പോലീസ് ചമഞ്ഞിരുന്ന അമേരിക്കയുടെ ആരോഗ്യരംഗം ദുര്‍ബലമായിരുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1500ഓളം പേര്‍ മരിച്ചു. ഇറ്റലിയെയും സ്‌പെയ്‌നിനെയും മറികടന്ന് ഉയരുകയാണ് അമേരിക്കയിലെ മരണ സംഖ്യ. ഇതിനിടെയാണ് സൈനികര്‍ക്കും രോഗം പടരുന്നത്. ഇതാകട്ടെ അമേരിക്കയെ വളരെ ആശങ്കപ്പെടുത്തുന്ന കാര്യവുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

രോഗം ആദ്യം കണ്ടത്

രോഗം ആദ്യം കണ്ടത്

അമേരിക്കയുടെ നാവിക സേനാംഗങ്ങള്‍ക്ക് രോഗം ആദ്യം കണ്ടത് യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ് വിമാന വാഹിനി കപ്പലില്‍ നിന്നാണ്. കഴിഞ്ഞ ദിവസം കപ്പലിലെ സൈനികരെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി. 550 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൈനികര്‍ ആശങ്കയിലാണ്.

നേരത്തെ സ്ഥിരീകരിച്ചു

നേരത്തെ സ്ഥിരീകരിച്ചു

അമേരിക്കന്‍ സൈനികരില്‍ രോഗം വ്യാപിക്കുന്നുവെന്ന വിവരം ആദ്യം പുറത്തുവിട്ടത് സിഎന്‍എന്‍ ആണ്. മറ്റു മാധ്യമങ്ങളും ഇക്കാര്യം ശരിവച്ചു പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. കപ്പലിലെ ചില സൈനികര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചു.

4800 അമേരിക്കന്‍ സൈനികര്‍

4800 അമേരിക്കന്‍ സൈനികര്‍

4800 അമേരിക്കന്‍ നാവിക സേനാംഗങ്ങളാണ് യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ് കപ്പലിലുള്ളത്. മാര്‍ച്ച 24ന് മൂന്ന് സൈനികര്‍ക്ക് രോഗം കണ്ടതോടെയാണ് ആശങ്ക പരന്നത്. പിന്നീട് കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. സാമൂഹിക അകലം പാലിച്ചെങ്കിലും രോഗം വ്യാപിച്ചു. ഇപ്പോള്‍ 550 സൈനികര്‍ക്കാണ് രോഗമുള്ളത്.

മൂടിവയ്ക്കാന്‍ ശ്രമം

മൂടിവയ്ക്കാന്‍ ശ്രമം

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കപ്പല്‍ കരയ്ക്കടുപ്പിച്ചു. സൈനികര്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കാനാണ് തീരുമാനം. സൈനികരില്‍ 90 ശതമാനം പേര്‍ക്കും പരിശോധന നടത്തിയെന്ന് നാവിക സേന അറിയിച്ചു. സംഭവം മൂടിവയ്ക്കാനുള്ള സൈന്യത്തിന്റെയും ട്രംപ് ഭരണകൂടത്തിന്റെയും ശ്രമം പൊളിയുകയായിരുന്നു.

ക്യാപ്റ്റനെതിരെ നടപടി

ക്യാപ്റ്റനെതിരെ നടപടി

യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ് കപ്പലിലെ കമാന്റിങ് ഓഫീസര്‍ ക്യാപ്റ്റര്‍ ബ്രട്ട് ക്രോസിയര്‍ക്കെതിരെ സൈന്യം നടപടിയെടുത്തു. സൈനികര്‍ക്ക് രോഗം വ്യാപിക്കുന്നുവെന്ന വിവരം ഇദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കത്ത് ചോര്‍ന്നതോടെയാണ് നടപടിയെടുത്തത്. പദവിയില്‍ നിന്ന് പുറത്താക്കി.

പ്രതിരോധ നടപടികള്‍

പ്രതിരോധ നടപടികള്‍

സൈനികരില്‍ രോഗം വ്യാപിക്കുകയാണെന്നും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ക്യാപ്റ്റന്‍ ബ്രട്ട് ക്രോസിയര്‍ മേലുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കത്താണ് ചോര്‍ന്നതും മാധ്യമങ്ങള്‍ക്ക് ലഭിച്ചതും. തുടര്‍ന്നാണ് ഇദ്ദേഹത്തെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.

ചോര്‍ന്ന കത്തിലെ ഭാഗം

ചോര്‍ന്ന കത്തിലെ ഭാഗം

രോഗം അതിവേഗമാണ് വ്യാപിക്കുന്നത്. നാവിക സേനാംഗങ്ങളെ മരിക്കാന്‍ വിടരുത്. ഇപ്പോള്‍ നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അമേരിക്കയുടെ വിശ്വസ്തമായ ശക്തി ഇല്ലാതാകും. നമ്മുടെ സൈന്യമാണ് രാജ്യത്തിന്റെ ശക്തി. പ്രതിരോധ നടപടികള്‍ക്ക് ഇനിയും വൈകി കൂടാ എന്നും ക്രോസിയര്‍ തന്റെ കത്തില്‍ ഉണര്‍ത്തിയിരുന്നു.

സൈനികര്‍ക്കിടയില്‍ പ്രതിഷേധം

സൈനികര്‍ക്കിടയില്‍ പ്രതിഷേധം

അതേസമയം, ക്യാപ്റ്റന്‍ ക്രോസിയറെ പുറത്താക്കിയത് നാവിക സേനാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. നാവിക സേനയിലെ മുന്‍ അംഗങ്ങളും രംഗത്തുവന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ ക്രോസിയര്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ മാപ്പ് പറഞ്ഞു. മാത്രമല്ല, പദവിയില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തു.

1514 മരണം

1514 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1514 പേര്‍ കൊറോണ രോഗം ബാധിച്ചുമരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. മരണ സംഖ്യ ഇതിനേക്കാള്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ രോഗം ബാധിച്ച് ഇതുവരെ 22020 പേര്‍ മരിച്ചുവെന്നാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അറിയിച്ചത്.

ദിവസവും ആയിരത്തിലധികം പേര്‍

ദിവസവും ആയിരത്തിലധികം പേര്‍

കഴിഞ്ഞദിവസം അമേരിക്കയില്‍ 1920 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിലധികം പേര്‍ മരിച്ചുകൊണ്ടിരിക്കുന്നു. മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കാത്തത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശങ്കക്കിടയാക്കിയിട്ടുണ്ട്. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞതാണ് മറ്റൊരു വെല്ലുവിളി.

Recommended Video

cmsvideo
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam
 ലോകം കേഴുന്നു

ലോകം കേഴുന്നു

ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് രോഗം ഇപ്പോള്‍ കൂടുതല്‍ ആള്‍നഷ്ടമുണ്ടാക്കുന്നത് യൂറോപ്പിലും അമേരിക്കയിലുമാണ്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ വന്‍ ശക്തി രാജ്യങ്ങളിലെല്ലാം മരണം 10000 കവിയുകയോ അതിനോട് അടുക്കുകയോ ചെയ്തിരിക്കുന്നു. ഈ രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതാണ് മറ്റൊരു വെല്ലുവിളി.

മലപ്പുറത്ത് മാതൃകാ വിവാഹം; തുളസി മാല ചാര്‍ത്തി ദീപ്തിയെ സ്വന്തമാക്കി സുദീപ്, ബൈക്കില്‍ വീട്ടിലേക്ക്മലപ്പുറത്ത് മാതൃകാ വിവാഹം; തുളസി മാല ചാര്‍ത്തി ദീപ്തിയെ സ്വന്തമാക്കി സുദീപ്, ബൈക്കില്‍ വീട്ടിലേക്ക്

English summary
Coronavirus Tested Positive in many American sailors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X