• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണവാക്‌സിന്‍ ഫ്രീയായി ലഭിച്ചേക്കും? 140 ലോകനേതാക്കളുടെ പിന്തുണ, യൂറോപ്പ്യന്‍ യൂണിയന്‍ പറയുന്നത്!!

ലണ്ടന്‍: ലോകത്ത് കൊറോണവൈറസിന്റെ പ്രഭാവം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ശ്രദ്ധ മുഴുവന്‍ വാക്‌സിനിലേക്ക്. നിര്‍ണായക പ്രഖ്യാപനങ്ങളാണ് വന്നിരിക്കുന്നത്. വാക്‌സിന്‍ ഇനിയും നീളുമെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് സൗജന്യമായി ലോകം മുഴുവന്‍ ലഭ്യമാകുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിലവില്‍ അഞ്ച് കൊറോണ വാക്‌സിന്‍ ഫേസ് വണ്‍ പരീക്ഷണ ഘട്ടത്തിലാണ്. പക്ഷേ ആറ് മാസം കൊണ്ട് വാക്‌സിന്‍ പുറത്തിറങ്ങില്ലെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ ഏജന്‍സി വ്യക്തമാക്കി. ഇത് ഒരു വര്‍ഷത്തോളം എടുക്കുമെന്നും ഏജന്‍സി വ്യക്തമാക്കി.

യൂറോപ്പ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും 33 ഡെവലെപ്പേഴ്‌സും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. സെപ്റ്റംബരില്‍ ഈ വാക്‌സിന്‍ വിപണിയിലെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമുണ്ടെന്നും, വാക്‌സിന് അംഗീകാരം ലഭിക്കണമെങ്കില്‍ ഇനിയും സമയം ആവശ്യമാണെന്ന് ഇഎംഎയുടെ വാക്‌സിന്‍സ് മേധാവി മാര്‍ക്കോ കാവലേരി പറഞ്ഞു. 2021ന്റെ തുടക്കത്തില്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വാക്‌സിന്റെ മൂന്നാം ഫേസ് പരീക്ഷണം ഒഴിവാക്കില്ലെന്നും, സുരക്ഷിതവും, പ്രതിരോധത്തിനായി ഉപയോഗിക്കാമെന്നും ഇതിലൂടെ മാത്രമേ തെളിയൂ എന്നും കാവലേരി പറഞ്ഞു.

ഇതിനിടെ ഫ്രാന്‍സില്‍ വലിയ വിവാദവും ഉണ്ടായിരിക്കുകയാണ്. ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സനോഫി പറഞ്ഞിരിക്കുന്നത് വാക്‌സിന്റെ ആദ്യ ഡോസ് അമേരിക്കയ്ക്ക് നല്‍കുമെന്നാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഫ്രാന്‍സ് പറഞ്ഞു. കമ്പനിയുടെ പഠനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് യുഎസ്സാണെന്ന് സനോഫിയുടെ സിഇഒ പോള്‍ ഹഡ്‌സണ്‍ പറഞ്ഞു. അവര്‍ വലിയ തോതില്‍ പണം നല്‍കുന്നുണ്ട്. സ്വന്തം ജനങ്ങളെ രക്ഷിക്കാനും വിപണി തുറക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളാണ്. യൂറോപ്പില്‍ ഉടനീളം താന്‍ യുഎസ്സിനാണ് വാക്‌സിന്‍ ആദ്യം നല്‍കുകയെന്ന് പ്രഖ്യാപിക്കുമെന്നും ഹഡ്‌സന്‍ പറഞ്ഞു. അതേസമയം ഫ്രാന്‍സില്‍ നിന്ന് ഈ കമ്പനി വലിയ തുക കൈപ്പറ്റിയിട്ടുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നായിരുന്നു മുന്‍ധാരണ.

അതേസമയം വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് നിരവധി ലോക നേതാക്കള്‍ രംഗത്തെത്തി. ഇതില്‍ മുന്‍ രാഷ്ട്രതലവന്‍മാരുമുണ്ട്. സൗജന്യമായി എല്ലാവര്‍ക്കും നല്‍കണമെന്നാണ് ആവശ്യം. 140 പേരോളം ഒരു കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ വാക്‌സിന് പേറ്റന്റ് ഉണ്ടാവാന്‍ പാടില്ലെന്നും, എല്ലാ രാജ്യങ്ങള്‍ക്കിടയിലും പങ്കുവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ രാമഫോസ, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ലോക ആരോഗ്യ അസംബ്ലി ഇവര്‍ക്ക് വേണ്ടി മുന്നില്‍ നില്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഫ്രഞ്ച് കമ്പനി സനോഫിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല... വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!

English summary
coronavirus vaccine should be free for charge for all says world leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X