• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് ഭീഷണി ഒഴിയുന്നില്ല; വെള്ളിയാഴ്ച മുതല്‍ റദ്ദാക്കിയത് 11,500 വിമാനങ്ങള്‍, ഒമൈക്രോണിലും വര്‍ദ്ധന

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം ഉടലെടുത്തതോടെ ആഗോള വിമാന യാത്രകള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ക്രിസ്തമസ് അവധിക്കാലത്തെ സീസണിലാണ് ലോകയാത്രകള്‍ കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. യൂറോപ്പിലും ചില അമേരിക്കന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുകയാണ്. വെള്ളിയാഴ്ച മുതല്‍ ലോകമെമ്പാടും 11,500 ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയും പതിനായിരക്കണക്കിന് വിമാനങ്ങള്‍ വൈകുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന കണക്കുതകളില്‍ നിന്നും വ്യക്തമാകുന്നത്.

 എന്താണ് വിദേശ സംഭാവന നിയന്ത്രണ ചട്ടം? ആർക്കൊക്കെ വിദേശ ഫണ്ടുകൾ സ്വീകരിക്കാം?അറിയാം എന്താണ് വിദേശ സംഭാവന നിയന്ത്രണ ചട്ടം? ആർക്കൊക്കെ വിദേശ ഫണ്ടുകൾ സ്വീകരിക്കാം?അറിയാം

വിമാനം റദ്ദാക്കിയതിന് എയര്‍ലൈനുകള്‍ പറയുന്ന പ്രധാന കാരണം, ഒമൈക്രോണ്‍ കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് ജീവനക്കാരുടെ കുറവിന് കാരണമായെന്നാണ്. ഫ്‌ലൈറ്റ് ട്രാക്കര്‍ ഫ്‌ലൈറ്റ്അവെയര്‍ പറയുന്നതനുസരിച്ച്, ലോകമെമ്പാടും തിങ്കളാഴ്ച ഏകദേശം 3,000 ഫ്‌ലൈറ്റുകളും ചൊവ്വാഴ്ച 1,100 ഫ്‌ലൈറ്റുകളും റദ്ദാക്കിയെന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആഗോള തലത്തില്‍ 11,500 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് കണക്ക് .

അതേ സമയം, കൂടുതല്‍ ആളുകള്‍ക്ക് വേഗത്തില്‍ ജോലിയിലേക്ക് മടങ്ങാനുള്ള വഴി തുറക്കുന്നതിനും വന്‍തോതിലുള്ള തൊഴിലാളി ക്ഷാമം കുറയ്ക്കുന്നതിന്, യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തിങ്കളാഴ്ച രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് - 19 കേസുകളുടെ ഐസോലേഷന്‍ കാലയളവ് 10 മുതല്‍ അഞ്ച് ദിവസമായി പകുതിയായി കുറച്ചു .

യു എസില്‍ ജനുവരി ആകുമ്പോഴേക്കും കേസുകളില്‍ റെക്കോര്‍ഡ് വേഗത കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട് . എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും കേസുകളില്‍ വര്‍ദ്ധനവുണ്ടയാല്‍ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ആരോഗ്യ രംഗത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ ബൈഡന്‍ അറിയിച്ചിരുന്നു. സംസ്ഥാന ഗവര്‍ണര്‍മാരുമായും ഉന്നത ആരോഗ്യ ഉപദേഷ്ടാക്കളുമായും നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍, ഒമിക്റോണിന്റെ ദ്രുതഗതിയിലുള്ള വ്യാപനം േഡെല്‍റ്റ വേരിയന്റ് കുതിച്ചുചാട്ടത്തിന്റെ അതേ സ്വാധീനം ചെലുത്തില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി .

കഴിഞ്ഞ ജനുവരിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് കൊവിഡ് കേസുകളില്‍ അമേരിക്ക സാക്ഷ്യം വഹിച്ചത്. പ്രതിദിനം 250,000 കേസുകളുടെ വര്‍ദ്ധനയുണ്ടായിരുന്നു . ഏകദേശം 816,000-ത്തിലധികം ആളുള്‍ക്ക് രാജ്യത്ത് നിന്ന് ജീവന്‍ നഷ്ടപ്പെട്ടു . അതേസമയം, ഒമൈക്രോണിന്റെ സാഹചര്യത്തില്‍ യൂറോപ്പിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കുന്നതിനാല്‍ രാജ്യങ്ങള്‍ ലോക്ക് ഡൗണിലേക്ക് കടക്കണമെന്നില്ല .

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  Covid-19 cases surge to record level; 11,500 flights have been canceled since Friday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X