കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് കൊവിഡ് രോഗികള്‍ 50 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം 15,27,723 രോഗബാധിതര്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നു. 50 ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതുവരേയും 48,93,295 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 3,22,861 പേര്‍ മരണപ്പെടുകയും ചെയ്തു.

അമേരിക്കയിലാണ് കൊറോണ വൈറസ് രാഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം 15,27,723 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണ സംഖ്യ 91,872 ആണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1500 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 22000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

corona

അമേരിക്കക്ക് പിന്നാലെ രോഗികളുടെ എണ്ണം താരതമ്യന കൂടുതലുള്ളത് റഷ്യയിലാണ്. ഇവിടെ 2,99,941 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 8926 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ റഷ്യല്‍ മരണനിരക്ക് കുറവാണം. ഇവിടെ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത് 2837 പേരാണ്.

ബ്രസീല്‍- 2,71,885, യുകെ-2,50,138, ഇറ്റലി-2,26,699, ഫ്രാന്‍സ്- 1,80933, ജര്‍മനി-1,77,778, എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കൊറോണ കേസുകള്‍.
ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. 101,139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3163 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി.

രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണമാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ മൂന്നിലൊന്നും മഹാരാഷ്ടയിലാണ്. മഹാരാഷ്ട്രക്ക് പിന്നാലെ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ളത്. ചൊവ്വാഴ്ച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 395 കൊറോണ കേസുകളാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 12000 കടന്നു. 25 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 719ആയി.

ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 395 കേസുകളില്‍ 262 കേസുകളും അഹമ്മദാബാദിലാണ്. ഇത് വരെ കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കച്ച് ജില്ലയില്‍ 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

ഇതോടെ രാജ്യത്തെ ലോക്കഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ധാരാളം ഇളവുകളും അനുവദിച്ചിട്ടുണ്ട്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചരിക്കുന്നത്. ഇതോടെ ഭാഗികമായെങ്കിലും ജനജീവിതം സാധാരണ അവസ്ഥയിലേക്കെത്തുകയും ജനങ്ങള്‍ അടുത്തിടപഴകാനുള്ള സാധ്യത വര്‍ധിക്കുകയുമാണ്.

 പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്; എത്തിയത് മഹാരാഷ്ട്രയിൽ നിന്ന് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്; എത്തിയത് മഹാരാഷ്ട്രയിൽ നിന്ന്

സിന്ധ്യ ഗ്രൂപ്പിന് മുട്ടൻ പണി, 30 പേരെ ഒറ്റയടിക്ക് തെറിപ്പിച്ച് കോൺഗ്രസ്! ആരെയും വെറുതേ വിടില്ല!സിന്ധ്യ ഗ്രൂപ്പിന് മുട്ടൻ പണി, 30 പേരെ ഒറ്റയടിക്ക് തെറിപ്പിച്ച് കോൺഗ്രസ്! ആരെയും വെറുതേ വിടില്ല!

English summary
Covid-19 Positive Cases Reported in the World Near to 50 Lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X