അമേരിക്കയിൽ ആശങ്ക, വാക്സിനേഷൻ കുറവും ഡെൽറ്റ വ്യാപനവും, കൊവിഡ് കേസുകൾ ഉയരുന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ നാല്‍പ്പതിലധികം സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇവിടങ്ങളില്‍ വാക്‌സിനേഷന്റെ തോത് കുറഞ്ഞതും തീവ്രവ്യാപന ശേഷിയുളള കൊവിഡ് വകഭേദമായ ഡെല്‍റ്റ പടരുന്നതുമാണ് രോഗികളുടെ എണ്ണം ഉയരാനുളള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ 7 ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം ഇരുപതിനായിരത്തിന് അടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് തൊട്ട് മുന്‍പുളള ആഴ്ചയേക്കാള്‍ 47 ശതമാനം കൂടുതലാണ്. ഏപ്രില്‍ 2020ന് ശേഷം അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ആണിത്. ജൂണില്‍ അമേരിക്കയില്‍ ഉണ്ടായ കൊവിഡ് മരണങ്ങളില്‍ 99 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ ആയിരുന്നുവെന്നാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്‌കി വ്യക്തമാക്കുന്നത്.

Recommended Video
കഴിഞ്ഞ ആറ് മാസക്കാലമായി രാജ്യത്ത് ഉണ്ടായിട്ടുളള കൊവിഡ് മരണങ്ങളില്‍ ഏറെയും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നും റോച്ചെല്ലെ വാലന്‍സ്‌കി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ വേഗം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 246,000 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇത് ഏപ്രിലിനേതിനേക്കാള്‍ 88 ശതമാനം കുറവാണ്.












Click it and Unblock the Notifications