കൊവിഡിനെ പേടി; ഭാര്യയോടൊപ്പം യാത്ര ചെയ്യാന്‍ വിമാനത്തിലെ മുഴുവന്‍ സീറ്റും ബുക്ക് ചെയ്‌ത് സമ്പന്നന്‍
ജക്കാര്‍ത്ത: കൊവിഡ് ഭീതിയിലാണ് ലോകം മുന്നോട്ട് പോകുന്നത്. വീട് വിട്ടു വെളിയില്‍ പോകുന്ന എല്ലാവരും സാമൂഹിക അകലം പാലിച്ചും മാസ്‌കുകള്‍ ഉപയോഗിച്ചും സാനിറ്റൈസറുകള്‍ ഉപയോഗിച്ചും കൊവിഡ് പിടിപെടാതെ പരമാവധി ശ്രമിക്കുന്നു. വിമാന മാര്‍ഗം രാജ്യന്തര യാത്രകള്‍ ചെയ്യുന്നവരാകട്ടെ പിപിഇ കിറ്റുകള്‍ അടക്കം ഉപയോഗിച്ചാണ് സുരക്ഷിതമായി യാത്രചെയ്യുന്നത്. എന്നാല്‍ കൊവിഡിനോടുള്ള പേടി മൂലം ഒരു വിമാനത്തില്‍ ഒറ്റക്കു യാത്ര ചെയ്യാന്‍ തിരുമാനിച്ചലോ? ജക്കാര്‍ത്തയിലെ ഒരു സമ്പന്നനാണ് കൊവിഡ് ഭീതി മൂലം തനിക്കും ഭാര്യക്കും മാത്രം യാത്ര ചെയ്യാനായി ഒരു പാസഞ്ചര്‍ വിമനം മുഴുവന്‍ ബുക്ക് ചെയ്‌തത്.
ജക്കാര്‍ത്തയിലെ പ്രശസ്‌ത സമ്പന്നനായ റിച്ചാര്‍ഡ് മുല്‍ജാദിയാണ് കൊവിഡിനോടെുള്ള അമിത പേടി മൂലം തനിക്കും ഭാര്യക്കും ബാലിയിലേക്ക് യാത്ര ചെയ്യാനായി ഒരു വിമാനം മുഴുവന്‍ ബുക്ക് ചെയ്‌തത്. കൂടെ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നും കൊവിഡ് പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്‌തതെന്ന് റിച്ചാര്‍ഡ് പറയുന്നു. യാത്ര വിമാനത്തില്‍ ഒറ്റക്കിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കൊവിഡ് പേടിയെ തുടര്‍ന്ന് തനിക്കും ഭാര്യ ഷൈല്‍വൈന്‍ ചാങ്ങിനും യാത്ര ചെയ്യാന്‍ ഒരു വിമാനം മുഴുവന്‍ ബുക്ക് ചെയ്‌ത വാര്‍ത്ത പങ്കുവെച്ചത്.

ഒരു പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്യുന്നതിനേക്കാള്‍ ലാഭം യാത്രവിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്യുന്നതാണെന്നും ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രത്തോടൊപ്പം കുറിച്ചു. കൂടുതല്‍ സാമൂഹിക അകലം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്‌തതെന്ന് റിച്ചാര്‍ഡ് പറയുന്നു.
എന്നാല്‍ മുല്‍ജാദിയുടെ അവകാശവാദം നുണയാണെന്നാണ് വിമാന അധികൃതര്‍ പറയുന്നത്. ജനിവരി 5ന് ഭക്തിര്‍ എയര്‍ സര്‍വീസിന്റെ വിമാനത്തില്‍ ജക്കാര്‍ത്തയില്‍ നിന്ന ബാലിയിലെ ദെന്‍പാസറിലേക്ക് മുല്‍ജാദിയും ഭാര്യയും യാത്ര ചെയ്‌തിരുന്നതായും എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമേ ബുക്ക് ചെയ്‌തിരുന്നുള്ളുവെന്നുമാണ് വിമാന അധികൃതര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications