കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം: വിവിധ പ്രവിശ്യകളില്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി

Google Oneindia Malayalam News

ബീജിങ്: കൊവിഡ് വ്യാപനം വീണ്ടും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന. വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കമെന്ന നിലയിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബർ 17 മുതൽ 198 കേസുകളാണ് ആകെ സ്ഥിരീകരിച്ചിരിക്കുന്നത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

'ചെറിയാനെ പോലെ ഒരാളെ അപ്പുറം നിർത്തുന്നത്‌ ശരിയല്ല'; വിഡി സതീശനോട് പറഞ്ഞത് വെളിപ്പെടുത്തി സിദ്ധീഖ്'ചെറിയാനെ പോലെ ഒരാളെ അപ്പുറം നിർത്തുന്നത്‌ ശരിയല്ല'; വിഡി സതീശനോട് പറഞ്ഞത് വെളിപ്പെടുത്തി സിദ്ധീഖ്

ലാൻസൗവില്‍ മാത്രം 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്ത് കടക്കിലും ഇവിടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് അവശ്യ സാധനങ്ങൾക്കോ ​​വൈദ്യചികിത്സയ്‌ക്കോ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യണമെന്നും അധികൃതര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. നഗരത്തിലെ ബസ്, ടാക്സി സേവനങ്ങളും ഇതിനോടകം നിർത്തിവച്ചിട്ടുണ്ട്. ബീജിംഗിലേക്കും സിയാനിലേക്കും ഉള്ള പ്രധാന റൂട്ടുകൾ ഉൾപ്പെടെ 70 ലധികം ട്രെയിനുകൾ ലാൻ‌ഷോ സ്റ്റേഷൻ നിർത്തിവച്ചതായാണ് രാജ്യത്തെ മാധ്യമങ്ങളും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ബീജിംഗിലെ ഡാക്‌സിംഗ് വിമാനത്താവളത്തിൽ നിന്നും ലാൻസൗവിലേക്കുള്ള എല്ലാ വിമാനങ്ങളും പൊതുജന സുരക്ഷയെ മുൻനിർത്തി റദ്ദാക്കിയതായും പുനരാരംഭിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് സതേൺ എയർലൈൻസ് പ്രതിനിധിയിലെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 covid-

പുതിയ വൈറസ് ബാധ ഏഴ് ദിവസത്തിനുള്ളില്‍ 11 ഓളം പ്രവിശ്യകളിലേക്ക്​ പടർന്നതായി ചൈനയുടെ നാഷനൽ ഹെൽത്ത്​ കമ്മീഷൻ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്ന് തലസ്ഥാനായ ബീജിങ്, ഗാൻസു, നിംഗ്​സിയ, ഗുയിഷോ എന്നിവിടങ്ങളിൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് പുതിയ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

2019 അവസാനത്തോടെ ചൈനയിൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷ ബീജിങ് അതിര്‍ത്തികളില്‍ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് കേസുകളുടെ എണ്ണം മന്ദഗതിയിലാക്കുകയും സമ്പദ്‌വ്യവസ്ഥയുടെ തിരിച്ച് വരവിന് കാരണമാക്കുകയം ചെയ്തിരുന്നു. ഈ വർഷം ആദ്യം ചൈനയിൽ മൂന്നാംതരംഗം റിപ്പോർട്ട്​ ചെയ്​തിരുന്നെങ്കിലും അതും പിടിച്ച് നിര്‍ത്താന്‍ ചൈനക്ക് സാധിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടുമുണ്ടായിരിക്കു ന്ന വ്യാപനം അധികൃതര്‍ക്കിടയില്‍ ചെറുതല്ലാത്ത ആശങ്ക പടര്‍ത്തുന്നതാണ്.

English summary
covid spreads again in China: Lockdowns imposed in various provinces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X