റഷ്യയില്‍ നിന്ന് വീണ്ടും ശുഭവാര്‍ത്ത; സ്പുട്‌നിക്ക് കൊവിഡ് വാക്‌സിൻ 91 ശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്
മോസ്‌കോ: റഷ്യയില്‍ നിന്നും വീണ്ടും ശുഭവാര്‍ത്ത. റഷ്യ വികസിപ്പിച്ചെടടുത്ത കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക്ക് വി 91.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ഡ കുത്തിവച്ച് 21 ദിവസത്തിന് ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. പരീക്ഷണത്തില്‍ പങ്കെടുത്ത 22,714 പേരുടെ ഫലം വിശകലനം ചെയ്താണ് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് പ്രകാരം വാക്‌സിന്‍ 91.4 ശതമാനം ഫലപ്രാപ്തി ലഭിക്കുമെന്ന് കണ്ടെത്തി.

വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ സ്വീകരിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ കൊവിഡിനെതിരെ രണ്ട് വര്‍ഷത്തോളം പ്രതിരോധം തീര്‍ക്കാന്‍ ഈ വാക്‌സിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിനായി ആഗസ്റ്റ് 11നായിരുന്നു സ്പുട്‌നിക് വി രജിസ്റ്റര്‍ ചെയ്തത്.
റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് സ്പുട്‌നിക് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്. റഷ്യയിലെ സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്്.
പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞിരുന്നു.












Click it and Unblock the Notifications