മാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും. മാസപിറവി ദൃശ്യമാകാത്തതിനാലാണ് ഇത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാന്‍ തുടങ്ങുക. ഒമാനിൽ ബുധനാഴ്ച മാസപിറവി ദൃശ്യമായാൽ അവിടേയും വ്യാഴാഴ്ച വ്രതം ആരംഭിക്കും.
റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക. മാസപിറവി നിരീക്ഷാൻ വിവിധ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിരുന്നുവെങ്കിലും ദൃശ്യമായില്ല. ഇതോടെയാണ് വ്യാഴ്ച മുതൽ വ്രതം ആരംഭിക്കുമെന്ന് അറിയിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച സാഹചര്യത്തിലാണ് ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ റമദാന്‍ മാസത്തെ വരവേല്‍ക്കുന്നത്. അതേസമയം കേരളത്തിലും മാസപിറവി ദൃശ്യമായില്ല. സംസ്ഥാനത്ത് അതിനാൽ വ്യാഴാഴ്ച മുതലായിരിക്കും വ്രതാരംഭം.
ഇസ്ലാം മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാൻ നോമ്പ്.റമദാനില്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും ആത്മീയതുടേയും മാസമായാണ് ആചരിക്കുന്നത്.












Click it and Unblock the Notifications