കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിയയ്ക്കിഷ്ടം റഷ്യയില്‍ ചേരാന്‍

  • By Meera Balan
Google Oneindia Malayalam News

കീവ്: ക്രിമിയയില്‍ നടക്കുന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം ആളുകളും റഷ്യയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സൂചന.മാര്‍ച്ച് 16 ഞായറാഴ്ചയാണ് യൂറോപ്യന്‍ ശക്തികളുടെ എതിര്‍പ്പിനിടയിലും ക്രിമിയയില്‍ ഹിതപരിശോധന ആരംഭിച്ചത്. അഭിപ്രായസര്‍വ്വയില്‍ 93 ശതമാനം പേരും ഉക്രൈനില്‍ നിന്ന് മാറി റഷ്യയില്‍ ചേരാന്‍ ആഗ്രഹിയ്ക്കുന്നു.

വീണ്ടും റഷ്യയുടെ ഭാഗമാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിമിയക്കാര്‍. ഉക്രൈനിലെ സ്വതന്ത്ര റിപ്പബഌക്കായ ക്രിമിയ റഷ്യന്‍ ഫെഡറേഷനില്‍ ചേരണമെന്നാണ് ആഗ്രഹിയ്ക്കുന്നത്. ആദ്യ മണിയ്ക്കൂറുകളില്‍ 44 ശതമാനം പേര്‍ ഹിത പരിശോധനയില്‍ പങ്കെടുത്തു.

എന്നാല്‍ ക്രിമിയയിലെ ന്യൂനപക്ഷങ്ങളില്‍ അധികവും ഹിതപരിശോധനയില്‍ പങ്കെടുത്തില്ല. സുന്നി വിഭാഗക്കാര്‍, തുര്‍ക്ക വംശജര്‍ തുടങ്ങി 12 ശതമാനത്തോളം വരുന്ന ന്യൂന പക്ഷങ്ങളാണെ ഹിതപരിശോധന ബഹിഷ്ടകിച്ചത്. ഇവര്‍ക്ക് വേണ്ട എല്ലാ പരിഗണനയും റഷ്യയില്‍ ചേര്‍ന്നാലും ഉറപ്പ് നല്‍കാമെന്ന് വാക്ക് നല്‍കിയെങ്കിലും ഹിതപരിശോധനയെ ന്യൂനപക്ഷങ്ങള്‍ അവഗണിയ്ക്കുകയായിരുന്നു.

ഹിതപരിശോധനയ്‌ക്കെതിരെ അമേരിയ്ക്ക് യുഎന്നില്‍ കൊണ്ടു വന്ന പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. ഹിതപരിശോധനയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നത് റഷ്യയാണ്. ക്രിമിയയില്‍ കൂടുതല്‍ സൈന്യത്തെ റഷ്യ വിന്യസിച്ചിട്ടുണ്ട്. ക്രിമിയ റഷ്യയില്‍ ചേര്‍ന്നാല്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാകും യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിയ്ക്കുക.

English summary
Crimeans voted overwhelmingly on Sunday in favour of joining former political master Russia as tensions soared in the east of the splintered ex-Soviet nation amid the worst East-West crisis since the Cold War.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X