അറബ് രാഷ്ട്രങ്ങള്‍ വീണു, പക്ഷെ റഷ്യ മുന്നേറി: ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം
എണ്ണ ഇറക്കുമതിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് എണ്ണ വില ഉയർന്ന് തന്നെ നിൽക്കുമ്പോഴും ഇറക്കുമതിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയാണ് കോടി കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ബില്യണിലധികം അമേരിക്കൻ ഡോളർ ലാഭിക്കാൻ ഇന്ത്യയ്ക്കായി. ഇന്ത്യൻ രൂപ ഏകദേശം 800 കോടിയിലധികം വരുമിത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവ ഐഐസിആർഎയുടെ പഠനമാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ആഗോള തലത്തിൽ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉപഭോക്താക്കളാണ് ഇന്ത്യ. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം റഷ്യയ്ക്ക് പുറമെ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇതോടൊപ്പം ഒമാനിനും ഇറാനിനുമിടയിലുള്ള പ്രസിദ്ധമായ സ്രട്രെയ്റ്റ് ഓഫ് ഹോർമസ് കടലിടുക്കിലൂടെ ഖത്തറിൽ നിന്ന് പ്രകൃതി വാതകവും (എൽഎൻജി) രാജ്യത്തേക്ക് എത്തുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് രാജ്യത്തേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യ മുൻനിരയിലേക്ക് എത്തുന്നത്. 2022ൽ റഷ്യയുടെ വിതിതം രണ്ട് ശതമാനമായിരുന്നത് 2024 ആയപ്പോഴേക്കും 36 ശതമാനമായി ഉയർന്നു. അതേസമയം, പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി 34 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറയുകയും ചെയ്തു. ഐസിആർഎ റിപ്പോർട്ട് അനുസരിച്ച്, റഷ്യയിൽ നിന്നുള്ള ഇറക്കുമതിയുടെ യൂണിറ്റ് മൂല്യം യഥാക്രമം 2023 സാമ്പത്തിക വർഷത്തിലും 2024 സാമ്പത്തിക വർഷത്തിലെ 11 മാസങ്ങളിലും പശ്ചിമേഷ്യയിൽ നിന്നുള്ള സമാന നിലവാരത്തേക്കാൾ 16.4 ശതമാനവും 15.6 ശതമാനവും കുറവാണ്.
2024 ഫെബ്രുവരിയിൽ റഷ്യയിൽ നിന്ന് ഇന്ത്യ 3.61 ബില്യൺ ഡോളറിന്റെയും ജനുവരിയിൽ 4.47 ബില്യൺ ഡോളറിന്റെയും എണ്ണവി ഇറക്കുമതി ചെയ്തു. അതേസമയം, വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത് 2.6 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിലാണ്. ഇറാഖിൽ നിന്നും 2.24 ബില്യൺ ഡോളറിന്റെ അസംസ്കൃത എണ്ണയും ഇന്ത്യയിലേക്കെത്തി.
മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി കൂടുതലാണെന്നും ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി കുറവാണെന്നും ട്രേഡ് ട്രാക്കിംഗ് ഏജൻസികളായ കെപ്ലർ, എൽഎസ്ഇജി എന്നിവയുടെ കണക്കുകൾ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി 13 ശതമാനത്തിൽ നിന്ന് 17 ശതമാനമായപ്പോൾ ഇറാഖിൽ നിന്നും സൗദ്യ അറേബ്യയിൽ നിന്നുമുള്ള ഇറക്കുമതി 23ൽ നിന്ന് 20 ശതമാനമായും ഈ കാലയളവിൽ കുറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യ എണ്ണ വിലയിൽ വലിയ ഇളവ് നൽകിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. ആഗോള പ്രതിസന്ധികൾക്കിടയിലും റഷ്യയ്ക്കൊപ്പം നിന്ന ഇന്ത്യൻ നിലപാടുകളും നേട്ടമായത് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.












Click it and Unblock the Notifications